Videos

നയൻതാരയെ സജസ്റ്റ് ചെയ്തത് ചാക്കോച്ചൻ; 'നിഴൽ' സിനിമയുടെ സംവിധായകൻ അപ്പു എൻ ഭട്ടതിരി

THE CUE

നിഴൽ സിനിമയിൽ നയൻതാരയെ സജസ്റ്റ് ചെയ്തത് കുഞ്ചാക്കോ ബോബനാണെന്ന് സംവിധായകൻ അപ്പു എൻ ഭട്ടതിരി. ഒരു പെർഫോമറും പ്രേക്ഷകർക്ക്‌ പരിചയമുള്ള ആളായിരിക്കണം സിനിമയിലെ നായിക എന്ന് തീരുമാനിച്ചിരുന്നു . അപ്പോഴാണ് നയൻ‌താര എന്ന ഓപ്‌ഷൻ കുഞ്ചാക്കോ ബോബൻ പറയുന്നതെന്ന് സംവിധായകൻ അപ്പു എൻ ഭട്ടതിരി ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നിഴൽ. എസ് സഞ്ജീവാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.

അപ്പു എൻ ഭട്ടതിരി അഭിമുഖത്തിൽ പറഞ്ഞത്

ത്രില്ലർ സിനിമയായത് കൊണ്ടല്ല നയൻതാരയെ കാസ്റ്റ് ചെയ്തത്. ആദ്യം ചാക്കോച്ചനിലേയ്ക്കായിരുന്നു നമ്മൾ എത്തിച്ചേർന്നത്. സിനിമയിലെ നായിക ഒരു സ്ട്രോങ്ങ് വുമൺ കാരക്റ്റർ ആണ്. ഒരു കുട്ടിയുടെ അമ്മയാണ്. പുതുമുഖങ്ങൾ ആ കഥാപാത്രത്തിന് യോജിക്കില്ലെന്ന് തോന്നി. പെർഫോമറും പരിചയമുള്ള ആള് വേണമെന്ന് തോന്നി. പല ആളുകളുമായി മീറ്റ് ചെയ്യുകയും ചെയ്തിരുന്നു . അപ്പോഴാണ് നയൻതാര എന്ന ഓപ്‌ഷനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഇത്രയും വലിയ ഒരു ഓപ്‌ഷൻ പ്രാക്ടിക്കൽ അല്ലെന്നായിരുന്നു ഞാനും സഞ്ജീവും ആദ്യം വിചാരിച്ചത്. ഭാഗ്യവശാൽ നമ്മൾ ട്രൈ ചെയ്യുകയും വർക് ഔട്ട് ആവുകയും സിനിമയാവുകയും ചെയ്തു എന്നുള്ളതാണ് സത്യം.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT