ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതായി രോഹിത്ത് ശര്‍മ പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളു, ഇതാ വന്നു വിരാട് കോലിയുടെയും റിട്ടയര്‍മെന്റ് പ്രഖ്യാപനം. ടെസ്റ്റില്‍ ബാറ്റര്‍മാരുടെ സ്വപ്‌നങ്ങളില്‍ ഒന്നായ 10,000 റണ്‍സ് തികക്കാന്‍ 770 റണ്‍സ് മാത്രം ബാക്കി നില്‍ക്കേ അപ്രതീക്ഷിതമായാണ് കോലി വിരമിക്കര്‍ പ്രഖ്യാപിച്ചത്. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായി വിരാട് കോലി വിരമിച്ചതിന് കാരണം എന്തായിരിക്കും? കോലിക്ക് റിട്ടയര്‍ ചെയ്യാന്‍ പ്ലാനൊന്നും ഇല്ലായിരുന്നുവെന്ന് ഡല്‍ഹിയുടെ രഞ്ജി ട്രോഫി കോച്ചും മുന്‍ ഇന്ത്യന്‍ സെലക്ടറുമായ ശരണ്‍ദീപ് സിങ് വെളിപ്പെടുത്തിയിരിക്കുന്നു.
കഴിഞ്ഞ ജനുവരിയില്‍ കോലി ഡല്‍ഹിക്ക് വേണ്ടി രഞ്ജി മത്സരത്തില്‍ കളിച്ചിരുന്നു. ജൂണിലെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പായി ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ കളിക്കുന്നതിനെക്കുറിച്ച് കോലി തന്നോട് പറഞ്ഞിരുന്നതായി ശരണ്‍ദീപ് വെൡപ്പെടുത്തുന്നു. റിട്ടയര്‍മെന്റിന് കാരണം കോലിക്ക് മാത്രമേ അറിയൂ. ഐപിഎലില്‍ അയാള്‍ നല്ല ഫോമില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ മൂന്നോ നാലോ സെഞ്ചുറിയെങ്കിലും സ്‌കോര്‍ ചെയ്യണമെന്ന ആഗ്രഹം കോലി പ്രകടിപ്പിച്ചിരുന്നതായും ശരണ്‍ദീപ് പറയുന്നു. രോഹിത്ത് ശര്‍മയും വിരാട് കോലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചത് അടുത്ത ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും 2027 ലോകകപ്പ് കളിക്കുന്ന കാര്യം സംശയമാണെന്ന് സുനില്‍ ഗാവസ്‌കര്‍ പറഞ്ഞതും വാര്‍ത്തയായിട്ടുണ്ട്. കോലിയുടേത് നിര്‍ബന്ധിത റിട്ടയര്‍മെന്റാണോ?