ഇന്ത്യ നേരിടുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ ചോദ്യത്തെ അഡ്രസ് ചെയ്യാന്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ സ്വീകരിച്ച നിലപാട് തന്നെ സ്വീകരിക്കേണ്ടി വരും. അയ്യന്‍കാളിയെയും പൊയ്കയില്‍ അപ്പച്ചനെയും അംഗീകരിക്കാതിരിക്കുകയെന്നത് ജാതി മനോഭാവമാണ്. അവകാശങ്ങള്‍ക്ക് വേണ്ടി ഒരു വിഭാഗം സംസാരിക്കുന്നത് അപകടമാണെന്ന തെറ്റായ ധാരണയിലാണ് സ്വത്വവാദം അപകടമാണെന്ന് പറയുന്നത്. സമൂഹത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സണ്ണി എം. കപിക്കാട് സംസാരിക്കുന്നു.