ഒരു ഒളിമ്പിക്സില്‍ നാല് സ്വര്‍ണ്ണമെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 45 മിനിറ്റിനിടെ മൂന്ന് ലോകറെക്കോര്‍ഡുകള്‍ കുറിക്കുകയും ഒരു ലോകറെക്കോര്‍ഡിന് ഒപ്പമെത്തുകയും ചെയ്ത അത്ലറ്റ്. ഹിറ്റ്ലറുടെ അഹങ്കാരത്തിന്റെ കൊമ്പൊടിച്ചുകൊണ്ട് ബ്ലാക്ക് അത്ലറ്റുകളുടെ കഴിവിനെ ലോകപ്രശസ്തമാക്കിയ താരം. സ്വര്‍ണ്ണ മെഡല്‍ ജേതാവായിട്ടും നിത്യവൃത്തിക്കായി കുതിരകളോടും നായകളോടും മത്സരിച്ചോടുന്ന സ്റ്റണ്ട് റേസുകളില്‍ പങ്കെടുത്തയാള്‍. ട്രാക്കിലെ ഇതിഹാസമായ ജെസി ഓവന്‍സിനെക്കുറിച്ച്.