INTERVIEW

സച്ചി പറഞ്ഞ നോട്ടിലെ സ്പാർക്ക്; സീനിയേഴ്സ് സംഭവിച്ചത് അങ്ങനെ: വൈശാഖ്

സച്ചി പറഞ്ഞ ഒരു നോട്ടിൽ ലഭിച്ച സ്പാർക്കിലാണ് സീനിയേഴ്സ് സംഭവിച്ചതെന്ന് സംവിധായകൻ വൈശാഖ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. ഒരു യാത്രക്കിടയാണ് 14 വർഷങ്ങൾക്ക് ശേഷം വീണ്ടും പഠിക്കണമെന്ന ആഗ്രഹവുമായി കോളേജിൽ എത്തുന്ന സംഘത്തെ കുറിച്ച് സച്ചി പറഞ്ഞതെന്നും വൈശാഖ് ദ ക്യുവിനോട് പറഞ്ഞു. എല്ലാവരും വളരെ ഫ്രീയായിട്ടാണ് സിനിമയുടെ ഭാഗമായതെന്നും, സിനിമയിലെ തമാശകൾ എല്ലാം കൂട്ടായ്മയിൽ നിന്ന് സംഭവിച്ചതാണെന്നും വൈശാഖ് കൂട്ടി ചേർത്തു.

വൈശാഖിന്റെ വാക്കുകൾ

സച്ചിക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ടായിരുന്നു. സച്ചി പറയുന്ന നോട്ടുകളിൽ എപ്പോഴും ഒരു സ്പാർക്ക് ഉണ്ടാകും. ഭയങ്കര രസകരമായ ഒരു സ്പാർക്ക്. അത് ഒറ്റ വരിയിൽ പറയുന്ന നോട്ടിൽ തന്നെയുണ്ടാകും. അത് മതി ഒരു സിനിമ ചെയ്യാനും, അത് മതി ഒരു സിനിമയിൽ ക്യൂരിയോസിറ്റി ഉണ്ടാകാനും. ഞാനും സച്ചിയും ബിജു ചേട്ടനും വളരെയടുത്ത സുഹൃത്തുക്കളാണ്.

ഞാൻ റോബിൻ ഹൂഡിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തുകൊണ്ട് ഇരുന്നിരുന്ന സമയത്ത് സച്ചിയുമായി ഒന്നിച്ച് യാത്ര പോയപ്പോഴായിരുന്നു സച്ചി ഈയൊരു നോട്ട് പറയുന്നത്, 14 വർഷങ്ങൾക്ക് ശേഷം ഒരു സംഘം ആളുകൾക്ക് തോന്നുകയാണ് അവർക്ക് ഒരിക്കൽക്കൂടി പഠിക്കണമെന്ന്. അവർ അങ്ങനെ പല സ്ഥലങ്ങളിൽ നിന്നുമായി വന്ന് പഠിക്കാനായി ഒരു കോളേജിൽ പോകുന്നു. പക്ഷെ ആ കൂട്ടത്തിൽ ഒരാൾക്ക് മറ്റൊരു ലക്‌ഷ്യം കൂടിയുണ്ടായിരുന്നു. ഇങ്ങനെയൊരു എലമെന്റ് പറയുമ്പോൾ അത് കൊള്ളാലോ എന്ന് തോന്നുന്ന ഒരു പോയിന്റിൽ നിന്നാണ് ഒരു സിനിമ തന്നെയുണ്ടാകുന്നത്. അതിനു ശേഷം സിനിമ രൂപപ്പെടുകയായിരുന്നു.

ഒരു നല്ല കൂട്ടുക്കെട്ടിൽ നിന്നുമുള്ള സിനിമയായതുകൊണ്ട് തന്നെ എല്ലാവരും ഭയങ്കര ഫ്രീയായിരുന്നു. പിന്നീട് സിനിമയിലെ തമാശകളെല്ലാം കൂട്ടായ്മയിൽ സംഭവിച്ചതാണ്. എല്ലാവരും കൂടെ ബെസ്റ്റ് ടീം ആയിരുന്നു. ജയറാമേട്ടൻ, ബിജു ചേട്ടൻ, മനോജേട്ടൻ, ചാക്കോച്ചൻ പിന്നെ സുരാജും ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ തമാശയുണ്ടാക്കുന്നതിൽ ഭീകരന്മാരാണ്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT