WS3
INTERVIEW

കുട്ടികളുടെ മാല കൊണ്ട് പോയി കുടിച്ചിട്ടുണ്ട്, നല്‍കിയത് അവസാന ചാന്‍സ്; 'വെള്ളം മുരളി'യുടെ ഭാര്യ സിമി ദ ക്യു അഭിമുഖത്തില്‍

അനുപ്രിയ രാജ്‌

13 വര്‍ഷം മുമ്പ് സിമിയും മക്കളും ജീവിതത്തില്‍ നേരിട്ടതാണ് ജയസൂര്യയിലൂടെയും സംയുക്താ മോനോനിലൂടെയും സ്‌ക്രീനിലെത്തിയിരിക്കുന്നത്.

കുട്ടികളുടെ മാല എടുത്തുകൊണ്ട് പോയി കുടിച്ചിട്ടുണ്ട്, പൊലീസ് സ്റ്റേഷനില്‍ അമ്മയോടൊപ്പം പരാതി നല്‍കാന്‍ പോയി, അവസാന ചാന്‍സ് എന്ന നിലയ്ക്കാണ് തിരിച്ചു വന്നത്. പറയുന്നത് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വെള്ളം എന്ന സിനിമയ്ക്ക് ആധാരമായ മുരളി കുന്നുംപുറത്തിന്റെ ഭാര്യ സിമി. 13 വര്‍ഷം മുമ്പ് സിമിയും മക്കളും ജീവിതത്തില്‍ നേരിട്ടതാണ് ജയസൂര്യയിലൂടെയും സംയുക്താ മോനോനിലൂടെയും സ്‌ക്രീനിലെത്തിയിരിക്കുന്നത്.

സിനിമയില്‍ ജയസൂര്യ മുരളിയെ അവതരിപ്പിച്ചപ്പോള്‍ സംയുക്താ മേനോനാണ് സിമിയുടെ റോളിലെത്തിയത്. ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളത്തിലെത്തുമ്പോള്‍ സിമിയില്‍ നിന്ന് സംയുക്തയുടെ സുനിത എന്ന കഥാപാത്രത്തിലേക്ക് ഏറെ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സിനിമ കണ്ടിറങ്ങിയപ്പോള്‍ സന്തോഷവും സങ്കടവും കാരണം കണ്ണുനിറഞ്ഞുപോയെന്നും സിമി ദ ക്യു അഭിമുഖത്തില്‍ പറയുന്നു.

13 വര്‍ഷം മദ്യപാനിയായും വീടിനും നാടിനും ഒരു പോലെ ശല്യമായിത്തീര്‍ന്ന മുരളി കുന്നുംപുറത്ത് മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ച് ടൈല്‍സ് കമ്പനിയില്‍ ജോലിക്ക് കയറി. പിന്നീട് ടൈല്‍ എക്‌സ്‌പോര്‍ട്ടിംഗ് ബിസിനസ് ആരംഭിച്ചു. ഇപ്പോള്‍ സ്വദേശത്തും വിദേശത്തുമായി ടൈല്‍സ് ബിസിനസ് ചെയ്യുകയാണ്

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT