INTERVIEW

'മലയാളത്തില്‍ ഓഡിഷന് പങ്കെടുത്തോട്ടെ എന്ന് ചോദിക്കാറുണ്ട്, കനിക്ക് വേറൊരു ഇമേജാണെന്ന് പറയും'; കനി കുസൃതി അഭിമുഖം

സജിന്‍ ബാബു സംവിധാനം ചെയ്ത 'ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌പെയിനിലെ മാഡ്രിഡ് ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന കഥാപാത്രങ്ങള്‍ കനിയെ തേടിയെത്തുമ്പോഴും മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കാറില്ലെന്ന് കനി 'ദ ക്യൂ' അഭിമുഖത്തില്‍.

മലയാളത്തില്‍ അവസരങ്ങള്‍ കിട്ടുന്നില്ല എന്ന് എപ്പോഴും തോന്നാറുണ്ട്. ചെറിയ കഥാപാത്രം വലിയ കഥാപാത്രം എന്നല്ല, എനിക്ക് മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വന്ന് തുടങ്ങിയ സമയം കൂടുതലും 2000-2010 ആണ്. പക്ഷെ ആ സമയത്ത് എനിക്ക് സിനിമകള്‍ ചെയ്യാന്‍ തോന്നിയിരുന്നില്ല, കാരണം കഥാപാത്രങ്ങള്‍ക്കൊന്നും മിഴിവുള്ളതായി തോന്നിയില്ല. പക്ഷെ ഇപ്പോഴത്തെ സിനിമകള്‍ കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട്, ഏതെങ്കിലും കഥാപാത്രം ചെയ്യാന്‍ കിട്ടിയിരുന്നെങ്കിലെന്ന്. കാരണം എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു രസമുണ്ട്. ഓഡീഷന് പങ്കെടുത്തോട്ടെ എന്ന് പലരോടും ഞാന്‍ അങ്ങോട് ചോദിക്കാറുണ്ട്. ചിലരോടൊക്കെ ചോദിക്കുമ്പോള്‍ പറയും, വേറൊരു ഇമേജ് ആണ് കനിക്കെന്ന്. ഓഡീഷന്‍ ചെയ്യാന്‍ പോലും ചിലപ്പോള്‍ വിളിക്കില്ല. അതൊക്കെ പലപ്പോഴും എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. ഓഡീഷന്‍ ചെയ്തിട്ട് ശരിയായില്ലെങ്കില്‍ അവര്‍ക്ക് പറഞ്ഞൂടേ, വിളിക്കാതിരിക്കുന്നത് എന്തിനാണ്? അങ്ങനെയൊക്കെ തോന്നാറുണ്ട്.
കനി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT