INTERVIEW

'മോഹൻലാൽ വലിയൊരു ആർട്ടിസ്റ്റാണ് , പുഷ്പം പോലെ അദ്ദേഹത്തിന് ഈ സിനിമ ചെയ്യാൻ പറ്റും'; ബറോസിനെക്കുറിച്ച് പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ

മനീഷ് നാരായണന്‍

മോഹൻലാൽ വലിയൊരു ആർട്ടിസ്റ്റാണെന്ന് പ്രശസ്ത കലാ സംവിധായകൻ സന്തോഷ് രാമൻ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയിലെ പ്രൊഡക്ഷൻ ഡിസൈനറാണ് സന്തോഷ് രാമൻ. വളരെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് മോഹൻലാലെന്നും ആർട്ടിനോടുള്ള താൽപര്യം കൊണ്ടുതന്നെ മോഹൻലാലിന് ബറോസ് പോലുള്ള സിനിമ പുഷ്പം പോലെ ചെയ്യുവാൻ സാധിക്കുമെന്നും അദ്ദേഹം ദ ക്യൂവിനോട് പറഞ്ഞു.

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ബറോസിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും. ജിജോ പുന്നൂസാണ് കഥയും തിരക്കഥയും നിർവഹിക്കുന്നത്. സിനിമയിൽ ബറോസ് എന്ന ഭൂതത്തിന്റെ കഥാപാത്രം മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത് .പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

സന്തോഷ് രാമന്റെ വാക്കുകൾ

ജിജോയാണ് എന്നെ വിളിക്കുന്നത്. ലാലേട്ടന്റെ ഒരു പ്രൊജക്റ്റ് ആണെന്നാണ് പറഞ്ഞത്. ഇങ്ങനെയുള്ള ഒരു സിനിമ ആയതുകൊണ്ട് തന്നെ ആർട്ടിന്റെ അഡ്വൈസറി കമ്മറ്റി ഉണ്ടാക്കിയിട്ടുണ്ടെന്നു പറഞ്ഞു. അത് കേട്ടപ്പോൾ ഞാനാകെ അന്തംവിട്ടുപ്പോയി. അവിടെച്ചെന്നപ്പോൾ കമ്മിറ്റിയിൽ ഉള്ളവരെ ആർട്ട് ഡയറക്റ്റർ പരിചയപ്പെടുത്തി. കുട്ടിച്ചാത്തൻ ചെയ്ത ശേഖറും ആർ കെ സാറും പിന്നെ വേറെ രണ്ടുപേരുമായിരുന്നു കമ്മറ്റിയിൽ ഉണ്ടായിരുന്നത്. കുട്ടിച്ചാത്തനിൽ ഇവരുടെ ചില ടെക്‌നിക്‌സ് എന്നെ അമ്പരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ അവരുടെയൊപ്പം വർക് ചെയ്യുന്നതിൽ എക്സൈറ്റഡ് ആയിരുന്നു. ഇടയ്ക്കു ഇവരുമായി ചർച്ചകൾക്ക് വരണമെന്നൊക്കെ പറഞ്ഞു നമ്മൾ പിരിഞ്ഞു. രണ്ടു മൂന്നു മാസങ്ങൾക്കു ശേഷം ജിജോ സാറ് വിളിച്ചിട്ടു പറഞ്ഞു, താക്കോലിന്റെ ഒരു ചിത്രം വരച്ചു തരാമോ? ഞാൻ അന്ന് തന്നെ ചിത്രം വരച്ചു അയച്ചു കൊടുത്തു. കുറച്ച് ദിവസങ്ങൾക്കു ശേഷം എന്നെ വിളിച്ചിട്ടു ഒന്ന് നേരിൽ കാണാൻ പറ്റുമോയെന്നു ചോദിച്ചു, അവിടെ വെച്ച് അവർ സിനിമയുടെ സ്വഭാവം പറഞ്ഞു, പിന്നെ ഞാൻ ആണ് സിനിമയുടെ പ്രോഡക്‌ഷൻ ഡിസൈനർ എന്നും പറഞ്ഞു. എനിക്കതു കേട്ടപ്പോൾ അല്പം ഭയം തോന്നി. കാരണം, ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. പിന്നെ ജിജോ പുന്നൂസിനെപ്പോലുള്ള ഒരു ലെജൻഡ്. സന്തോഷ് ശിവൻ ക്യാമറ. ഇവരുമായുള്ള നിരന്തര ചർച്ചയ്ക്കു ശേഷം ഇപ്പോൾ ഞാൻ ശെരിയായ ട്രാക്കിൽ എത്തിയിട്ടുണ്ട്.

മോഹൻലാൽ വലിയ ഒരു ആർട്ടിസ്റ് ആണ്

ഞാൻ ഒരുപാട് പേരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ലാലേട്ടന്റെയൊപ്പം വർക് ചെയ്തപ്പോൾ എനിക്ക് മനസ്സിലായത് അദ്ദേഹം വലിയൊരു ആർട്ടിസ്റ്റ് ആണ്. ലോകത്തിലെ വൈവിധ്യമുള്ള ചിത്രങ്ങളുടെയും ശില്പ്പങ്ങളുടെയും ഒരു മ്യൂസിയം തന്നെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അത്തരത്തിൽ ആർട്ടിസ്റ്റ് താത്‌പര്യമുള്ള ഒരാൾക്ക് പുഷ്പം പോലെ ഈ സിനിമ ചെയ്യാൻ പറ്റും.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT