INTERVIEW

ജോലി ഉപേക്ഷിച്ച് ക്യാമറയും എഡിറ്റും പഠിച്ചു, 90 ശതമാനവും ഞാന്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ: കരിക്ക് സ്ഥാപകന്‍ നിഖില്‍ പ്രസാദ്

മനീഷ് നാരായണന്‍

കേരളത്തിലെ ഡിജിറ്റല്‍ സ്‌പേസ് ഒഴിഞ്ഞ് കിടക്കുന്നുവെന്ന ആലോചനയില്‍ നിന്നാണ് കരിക്ക് തുടങ്ങിയതെന്ന് സ്ഥാപകന്‍ നിഖില്‍ പ്രസാദ്. ഫ്‌ളവേഴ്‌സ് ടിവില്‍ ജോലി ചെയ്യുന്ന സമയത്ത് ഇന്‍ഫര്‍മേറ്റിവ് വീഡിയോ ചെയ്യുന്ന പേജ് ആണ് തുടങ്ങിയത്. ഫിഫാ കാമ്പയിനും സ്‌കെച്ചസ് വീഡിയോസും ആ പേജില്‍ ചെയ്തു. ആ കാരക്ടേഴ്‌സിന് കിട്ടിയ പോപ്പുലാരിറ്റിയില്‍ നിന്നാണ് തേരാ പാര എന്ന വെബ് സീരീസ് തുടങ്ങിയത്. നിലവില്‍ അമ്പത്തിനാല് ലക്ഷത്തിന് മുകളിലാണ് കരിക്കിന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ്. ഇന്ത്യയില്‍ പ്രാദേശിക ഫിക്ഷനല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാമതാണ് നിലവില്‍ കരിക്ക്.

ഒരു പാട് സംവിധായകരോടും ക്യാമറമാന്‍മാരോടും സംസാരിച്ചിരുന്നു. ഇത് പോലൊരു പ്ലാറ്റ്‌ഫോം തുടങ്ങുന്നതിനെക്കുറിച്ച്. അങ്ങനെയൊരു പ്ലാറ്റ്‌ഫോമിന്റെ ഫിനാന്‍ഷ്യല്‍ ഫീസിബിലിറ്റിയാണ് വലിയ ചോദ്യമായിരുന്നത്. സ്വന്തമായി എഡിറ്റിംഗും ക്യാമറയും പഠിച്ചാണ് തുടങ്ങിയത്. ക്യാമറ ഫോക്കസ് ചെയ്യാനും നന്നായി എഡിറ്റ് ചെയ്യാനും തുടക്കത്തില്‍ പാടുണ്ടായിരുന്നു. കരിക്ക് കൂടുതല്‍ പേരിലെത്തിയതോടെ സ്വന്തമായൊരു പ്രൊഡക്ഷന്‍ ടീമിനെ വളര്‍ത്തിയെടുത്തു.

25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ തുടരുന്നു

ഷാർജ പുസ്തകമേളയിൽ അതിഥിയായി മുഖ്യമന്ത്രി വിഡി സതീശന്‍

124 രാജ്യങ്ങളിൽനിന്ന് 2,673 പ്രസാധകർ; ഷാർജ പുസ്തകമേള നവംബർ 4ന് തുടങ്ങും

ഭ്രമയുഗം കഴിഞ്ഞപ്പോൾ ജോർജിന്റെ ഒരു സ്പിൻ ഓഫ് പ്ലാൻ ചെയ്താലോ എന്ന് രാഹുൽ ചോദിച്ചു: സൈജു കുറുപ്പ്

പ്രേക്ഷക ശ്രദ്ധ നേടി "ദി തേർഡ് മർഡർ"; വിജയകരമായ രണ്ടാം വാരത്തിലേക്ക്

SCROLL FOR NEXT