

ജോജു ജോര്‍ജ് ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വരവ് ജൂലൈ 16ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ചിത്രം എന്നതിലുപരി കുടുംബ ബന്ധങ്ങളുടെ ശക്തമായ ഒരു പ്രമേയവും ചിത്രത്തിനുണ്ട്. ആദ്യമായാണ് ജോജു ജോര്‍ജും ഷാജി കൈലാസും മലയാളത്തില്‍ ഒത്തുചേരുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. കിടിലന്‍ ഡയലോഗുകളും മാസ്സ് ആക്ഷന്‍ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും 'വരവ്' എന്നാണ് ടീസറും ട്രെയിലറും നല്‍കുന്ന സൂചന.
ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വ്വഹിച്ച എ.കെ. സാജന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ജോജുവിനൊപ്പം വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പന്‍,ചാലി പാല, ഷാജി ഷാഹിദ്, ആന്‍ഡ്രായ് ബ്ലിറ്റസ് നെറ്റ്‌സോവ്, സാനിയ അയ്യപ്പന്‍, വിന്‍സി അലോഷ്യസ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ് :ജോമി ജോസഫ് പുളിങ്കുന്ന്, രാഹുല്‍ റെജി. ഛായാഗ്രഹണം: എസ്. ശരവണന്‍. സംഗീതം: സാം സി.എസ്.എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റിയും ഡിസൈന്‍: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷന്‍ ഹെഡ്: റോണ്‍ ഐസക് തോമസ്. പ്രൊഡക്ഷന്‍ മാനേജേര്‍സ്: ശിവന്‍ പൂജപ്പുര & അനില്‍ അന്‍ഷാദ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്. പിആര്‍ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ്: ഹരി തിരുമല. മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് ബ്രിങ്‌ഫോര്‍ത്ത്. ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ് & റോക്കറ്റ് സയന്‍സ്.