INTERVIEW

'നിമിഷങ്ങള്‍ കൊണ്ടാണ് വിലായത്ത് ബുദ്ധ സച്ചി പ്രൊജക്ടാക്കിയത്'; ജി.ആര്‍.ഇന്ദുഗോപന്‍ ദ ക്യു അഭിമുഖം

വിലായത്ത് ബുദ്ധ സച്ചി നിമിഷങ്ങള്‍ കൊണ്ടാണ് പ്രൊജക്ടാക്കിയതെന്ന് ജി.ആര്‍.ഇന്ദുഗോപന്‍. തനിക്ക് സിനിമ ചെയ്യാൻ തരുമോ ഇല്ലയോ എന്ന സംശയം പോലും പ്രകടിപ്പിക്കാതെ അദ്ദേഹം വിലായത്ത് ബുദ്ധയിലേയ്ക്ക് ആകൃഷ്ടനാവുകയായിരുന്നു, കൂടെയുണ്ടെന്ന സച്ചിയുടെ വാക്ക് വലിയ ബലമായിരുന്നെന്നും ഇന്ദുഗോപന്‍ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

'സിനിമ ആക്കാൻ തരാമോ എന്ന് ചോദിച്ചുവന്നവരിൽ വളരെ ആ​ഗ്രഹത്തോടെ എന്നെ സമീപിച്ച ഒരാളായിരുന്നു സച്ചി. സിനിമയിൽ നിൽക്കുന്ന, വായന ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിലും ഒരു വക്കീൽ എന്ന നിലയിലുമൊക്കെയുളള കതുകം എനിക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നു. മറ്റൊരാളുമായി ചെയ്യാൻ തീരുമാനിച്ചുപോയൊരു കാര്യമാണ്, അതിൽ നിന്ന് മാറിപ്പറയുന്നത് ശരിയല്ല, എന്നാണ് ആദ്യം സച്ചിയോട് ഞാൻ റഞ്ഞത്. പിന്നീട് വിലായത്ത് ബുദ്ധയുടെ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ എന്റെ സുഹൃത്തുക്കളോട് അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. അന്ന് സിനിമയയുമായി ബന്ധമുളള ചിലരാണ് പറഞ്ഞത്, ഇത് കൂടുതൽ നന്നായി ചെയ്യാൻ കഴിയുക സച്ചിക്ക് ആയിരിക്കും എന്നത്. സച്ചിയെ അത് ഏൽപ്പിച്ച ശേഷം വളരെ പെട്ടെന്ന്, നിമിഷങ്ങൾ കൊണ്ടാണ് സച്ചി അത് പ്രൊജക്ടാക്കി മാറ്റിയത്. തനിക്ക് സിനിമ ചെയ്യാൻ തരുമോ ഇല്ലയോ എന്ന സംശയം പോലും പ്രകടിപ്പിക്കാതെ അദ്ദേഹം വിലായത്ത് ബുദ്ധയിലേയ്ക്ക് ആകൃഷ്ടനാവുകയായിരുന്നു. അദ്ദേഹത്തിന്റെ ആവേശത്തിൽ എനിക്കൊരുപാട് സന്തോഷം തോന്നിയിരുന്നു', ജി.ആര്‍.ഇന്ദുഗോപന്‍ പറയുന്നു.

ജി ആര്‍ ഇന്ദുഗോപന്റെ നോവലിന്റെ ആധാരമാക്കിയുള്ള വിലായത്ത് ബുദ്ധയുടെ പണിപ്പുരയിലിരിക്കെ ആയിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോ​ഗം. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ജി ആര്‍ ഇന്ദുഗോപനും ഓള്‍ഡ് മൊങ്ക്‌സ് ഡിസൈനിലെ രാജേഷിനുമൊപ്പം സിനിമയുടെ തിരക്കഥയിലേക്ക് കടക്കാനായിരുന്നു തീരുമാനം. തിരക്കഥയെഴുതാനും ലൊക്കേഷന്‍ കണ്ടെത്താനുമായി മറയൂരിലേക്ക് പോകാനും തീരുമാനിച്ചിരുന്നു. സച്ചിയുടെ സുഹൃത്ത് കൂടിയ സന്ദീപ് സേനന്റെയും അനീഷ് എം തോമസിന്റെയും നേതൃത്വത്തിലുള്ള ഉര്‍വശി തിയറ്റേഴ്‌സ് ആണ് വിലായത്ത് ബുദ്ധ നിര്‍മ്മിക്കാനിരുന്നത്. 2020ല്‍ ചിത്രീകരണത്തിലേക്ക് കടക്കാന്‍ ആഗ്രഹിച്ചിരുന്ന പ്രൊജക്ടുമായിരുന്നു വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയുള്ളത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT