INTERVIEW

'ദേശദ്രോഹ സിനിമ എന്ന് പറയാൻ കാരണം എന്റെ മതമാണോ?' വർത്തമാന സമൂഹത്തിൽ പറഞ്ഞുവെക്കേണ്ട ചില വർത്തമാനങ്ങൾ; ദ ക്യു അഭിമുഖം

പാർവ്വതി തിരുവോത്ത് നായികയാകുന്ന 'വർത്തമാനം' എന്ന ചിത്രത്തിന് സെൻസർ അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്തും സംവിധായകൻ സിദ്ധാർത്ഥ ശിവയും. 'ഞാൻ തിരക്കഥ എഴുതി നിർമ്മിക്കുന്നു എന്ന ഒറ്റ കാരണത്താൽ വർത്തമാനം ദേശദ്രോഹ സിനിമ ആണെന്ന് പ്രഖ്യാപിക്കുകയാണ്. ഇങ്ങനെ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ഞങ്ങൾക്കിതുവരെ മനസിലായിട്ടില്ല', തന്റെ കുലവും ​ഗോത്രവുമാണോ, ജാതിയോ മതമോ അണോ, അതോ തന്റെ രാഷ്ട്രീയമാണോ, പ്രഖ്യാപനത്തിന് പിന്നിലെന്ന് ആര്യാടൻ ഷൗക്കത്ത് ചോദിക്കുന്നു.

'മലയാളികളുടെ മാത്രമല്ല, ഇതൊരു മതേതര മനസിന്റെ വിഷയമായിട്ടാണ് നമ്മൾ കാണുന്നത്. ജനങ്ങൾ ഈ സിനിമ കാണണം എന്നതാണ് ഞങ്ങളുടെ ആവശ്യം. അതുകൊണ്ടുത്തെ ഞങ്ങളിത് റിവൈസിങ് കമ്മിറ്റിക്ക് കൊടുത്തു. ഒരു സീൻ പോലും അവർ വെട്ടിമാറ്റിയില്ല. അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ച് ​ഗവേഷണം നടത്താനായി ഒരു കുട്ടി ഡൽഹിയിലേയ്ക്ക് പോകുന്നതാണ് സിനിമയിൽ. ​ഇന്ത്യ വിഭജിക്കപ്പെടുമ്പോൾ, പാക്കിസ്ഥാൻ വേണ്ട, ഹിന്ദുവും മുസ്ലീമും ഒന്നിച്ചു ജീവിക്കുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടതെന്ന് ഉറക്കെ പറഞ്ഞ സാഹിബിനെ കുറിച്ചാണ് സിനിമ പറയുന്നത്. ഇതിനെ ദേശവിരുദ്ധ സിനിമ എന്ന് പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്തെന്ന് മനസിലാകുന്നില്ല'. ആര്യാടൻ ഷൗക്കത്ത് പറയുന്നു.

വർത്തമാന സമൂഹത്തിൽ നമ്മൾ പറഞ്ഞുവെക്കേണ്ട ചില വർത്തമാനങ്ങൾ ആണ് സിനിമ പങ്കുവെയ്ക്കുന്നതെന്നും ഞങ്ങൾക്കെല്ലാവർക്കും ഒരുപോലെ യോജിക്കാവുന്ന ചില പോയിന്റുകളാണ് സിനിമയിലെന്നും സംവിധായകൻ സിദ്ധാർത്ഥ ശിവ പ്രതികരിച്ചു. മറ്റൊരു വൃണപ്പെടുത്തലുകളും ഈ സിനിമയിലില്ല, രാജാവ് ന​ഗ്നനാണ് എന്ന് വിളിച്ചുപറയുമ്പോൾ 'അത് വിളിച്ചുപറയണ്ട', എന്ന് പറയുന്ന തരം ഇടപെടലുകൾ ഉണ്ടാകുന്നത് ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിലും സാധാരണ മനുഷ്വൻ എന്ന നിലയ്ക്കും വലിയ ആശങ്ക ഉണ്ടാക്കുന്നതാണെന്നും സിദ്ധാർത്ഥ ശിവ പറയുന്നു.

മതസൗഹാർദ്ദം തകർക്കുന്നതും രാജ്യതാൽപ്പര്യത്തിന് വിരുദ്ധവുമായ ഉള്ളടക്കം ഉണ്ടെന്ന കാരണമുന്നയിച്ചാണ് തിരുവനന്തപുരത്തെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ റീജനൽ കമ്മിറ്റി സിനിമയുടെ പ്രദർശനാനുമതി വിലക്കിയത്. അനുമതിക്കായി നിർമ്മാതാക്കൾ മുംബൈയിലുള്ള സിബിഎഫ്‌സി മേൽഘടകത്തെ സമീപിക്കുകയായിരുന്നു.

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

ഭീഷ്മർ ടീം വീണ്ടും ഒന്നിച്ചതെന്തിന്? ആകാംക്ഷയുണർത്തി പുതിയ വീഡിയോ പുറത്ത്

ജനനായകന് പ്രദർശനാനുമതി; U / A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്, കിടിലൻ പ്രോമോ വീഡിയോ ഗാനവുമായി 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' ടീം

SCROLL FOR NEXT