ADMIN
INTERVIEW

പെണ്‍കുട്ടികള്‍ വാങ്ക് വിളിച്ചാല്‍ എന്താണെന്ന് തോന്നി, അതിലൊരു സ്പാര്‍ക്ക് ഉണ്ടായി: അനശ്വര രാജന്‍ അഭിമുഖം

മനീഷ് നാരായണന്‍

പെണ്‍കുട്ടികള്‍ക്ക് വാങ്ക് വിളിക്കാന്‍ പറ്റില്ലെന്ന് അറിയില്ലായിരുന്നുവെന്ന് നടി അനശ്വര രാജന്‍. പെണ്‍കുട്ടികള്‍ക്ക് വാങ്ക് വിളിച്ചാല്‍ എന്താണെന്ന ചിന്തയാണ് 'വാങ്ക്' എന്ന സിനിമയുടെ കഥ കേട്ടിയപ്പോള്‍ തോന്നിയത്. ആ സ്പാര്‍ക്കില്‍ നിന്നാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. ദ ക്യു അഭിമുഖത്തിലാണ് അനശ്വര രാജന്‍ ഇക്കാര്യം പറഞ്ഞത്.

കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്' ഉണ്ണി. ആര്‍ എഴുതിയ ഇതേ പേരിലുള്ള കഥയെ ആധാരമാക്കിയുള്ള സിനിമയാണ്. ഷബ്‌ന മുഹമ്മദ് തിരക്കഥയെഴുതിയിരിക്കുന്നു. സഹനിര്‍മ്മാതാവും ഉണ്ണി. ആര്‍ ആണ്. കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പില്‍ ആദ്യം മുതല്‍ ഉണ്ണി. ആര്‍ സഹായിച്ചിരുന്നതായും അനശ്വര രാജന്‍.

വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലിം പെണ്‍കുട്ടിയെയാണ് അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. വിനീത്, ഷബ്‌ന മുഹമ്മദ്, മേജര്‍ രവി, ജോയ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്. സംവിധായകന്‍ വി.കെ പ്രകാശിന്റെ മകള്‍ കൂടിയാണ് സംവിധായിക കാവ്യ പ്രകാശ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT