കേരള രാഷ്ട്രീയത്തിലെ ഒരു അപൂര്‍വ പ്രതിഭാസമാണ് കേരള കോണ്‍ഗ്രസ്. ഇന്ത്യയില്‍ ആദ്യമായി കോണ്‍ഗ്രസില്‍നിന്നും വിഘടിച്ച് സംസ്ഥാന തലത്തില്‍ ഒരു പ്രാദേശിക പാര്‍ട്ടി രൂപീകൃതമാകുന്നത് കേരള കോണ്‍ഗ്രസ് ആണ്. അതിന് ശേഷമാണ് ബംഗാളില്‍ ബംഗ്ലാ കോണ്‍ഗ്രസും ഒഡിഷയില്‍ ഉത്കല്‍ കോണ്‍ഗ്രസും ഉണ്ടാവുന്നത്. 1964 ഒക്ടോബര്‍ ഒമ്പതാം തിയ്യതിയാണ് കോട്ടയം തിരുനക്കര മൈതാനത്തുവെച്ച് നായര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ അറുപതു വര്‍ഷത്തിലറെയായി കേരള രാഷ്ടീയത്തിലെ നിര്‍ണായക ഘടകമായി പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസിന്റെ സ്ഥാപനത്തിലേക്കും തുടര്‍ന്നുണ്ടായ ഗതിപരിണാമങ്ങളിലേക്കും നയിച്ച സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നു പവര്‍പ്ലേ.