Gulf Stream

മഴക്കെടുതി: യുഎഇയില്‍ ആറ് മരണം

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കഴി‌‌ഞ്ഞ ദിവസമുണ്ടായ മഴയിലും വെളളപ്പൊക്കത്തിലും ആറ് പേർ മരിച്ചതായി ആഭ്യന്തരമന്ത്രാലയം. റാസല്‍ഖൈമ, ഫുജൈറ,ഷാർജ എമിറേറ്റുകളിലുളളവരാണ് മരിച്ചത്. ആറ് പേരും ഏഷ്യന്‍ സ്വദേശികളാണെന്നാണ് മന്ത്രാലയം ട്വീറ്റില്‍ അറിയിച്ചിരിക്കുന്നത്. ഒരാള്‍ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.

ദുരിത ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഫെഡറല്‍ സെന്‍റട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ജനറല്‍ ഡോ അലി സാലെം അല്‍ തുനാജി ട്വിറ്റർ വീഡിയോയില്‍ വ്യക്തമാക്കുന്നു. മഴക്കെടുതി മൂലമുണ്ടായ ദുരിതം മൂലം വീട്ടില്‍ നിന്ന് വിട്ടുനിന്ന 80 ശതമാനം പേരും തിരിച്ച് സ്വഗൃഹത്തിലെത്തി.ഫുജൈറ ഖോർഫക്കാന്‍ പാതയിലെ ഗതാഗതം മണിക്കൂറുകള്‍കൊണ്ട് പൂർവ്വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT