Gulf Stream

എയർപോർട്ട് ടു എയർപോർട്ട് യുഎഇ സന്ദ‍ർശക വിസ പുതുക്കല്‍: നിരക്കില്‍ 20 ശതമാനം വ‍ർദ്ധനവ്

എയർപോർട്ട് ടു എയർപോർട്ട് യുഎഇ സന്ദ‍ർശക വിസ പുതുക്കുന്നതിന് നിരക്ക് വർദ്ധന. നിലവിലെ നിരക്കില്‍ നിന്ന് 20 ശതമാനം വ‍ർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഗതാഗത രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു.സന്ദർശകർ രാജ്യത്തിന് പുറത്തേക്ക് പോവുകയും വരികയും ചെയ്യുന്ന വിമാനടിക്കറ്റ് നിരക്ക് 125 ശതനം വർദ്ധിപ്പിച്ചു.ശൈത്യകാലം സന്ദർശക സീസണ്‍ ആയതും നിരക്ക് വ‍ർദ്ധിക്കാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍

സന്ദർശക വിസ പരിധി അവസാനിച്ചാല്‍ യുഎഇയില്‍ നിന്ന് മടങ്ങണമെന്നാണ് നിയമം. അതേസമയം മാതൃരാജ്യത്തേക്ക് മടങ്ങുന്നതിന് പകരം അടുത്തുളള മറ്റേതെങ്കിലും രാജ്യം സന്ദർശിച്ച് തിരികെ യുഎഇയില്‍ എത്തുന്നതിന് തടസ്സമില്ല. ഇതിനായി ഒരു ദിവസത്തേയോ അതല്ലെങ്കില്‍ അന്നേ ദിവസം തന്നെയോ മടങ്ങാനാകുന്ന തരത്തില്‍ ടൂറിസ്റ്റ് വിസകള്‍ ലഭ്യമാണ്.

2023 ല്‍ 90 ദിവസത്തെ വിസ യുഎഇ നിർത്തലാക്കിയിരുന്നു. ഇതോടെ 60 ദിവസത്തെ വിസയ്ക്ക് ആവശ്യക്കാരേറി. നേരത്തെ 1300 ദിർഹമായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ഇത് 1500 ദിർഹമായെന്ന് ടൂറിസം മേഖലയില്‍ ഉളളവർ പറയുന്നു. പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതിന് അനുസരിച്ചാണ് നിരക്കുകള്‍. ഒരുമാസം മുന്‍പ് ബുക്ക് ചെയ്യുന്നവർക്ക് നിരക്കിളവും ലഭിക്കുന്നുണ്ട്. 30 ദിവസത്തെ സന്ദർശക വിസയുടെ നിരക്കിലും മാറ്റമുണ്ട്. നേരത്തെ 1200 ദിർഹമായിരുന്ന നിരക്ക് നിലവില്‍ 1300 ദിർഹമായി ഉയർത്തിയിട്ടുണ്ട്.

ലോകം കോവിഡ് യാത്ര നിയന്ത്രണങ്ങളിലായപ്പോള്‍ രാജ്യത്ത് തന്നെ സന്ദർശക വിസ പുതുക്കുന്നതിനുളള സൗകര്യം യുഎഇ നല്‍കിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മാറിയപ്പോള്‍ ഇത് പിന്‍വലിച്ചിരുന്നു. ടൂറിസ്റ്റ് വിസയ്ക്ക് ആവശ്യക്കാർ വർദ്ധിച്ചതും നിരക്ക് വർദ്ധനയ്ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

He Came... He Blasted; 'കാട്ടാളന്' വേണ്ടി രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് ശ്രദ്ധ നേടുന്നു

ഷിഫിന ബബിന്‍ പാക്കര്‍ ചിത്രം ഏപ്രില്‍ 6ന് ആരംഭിക്കുന്നു; തുടക്കമിട്ട് തമിഴ് സൂപ്പര്‍ താരം സൂര്യ

'പ്രതിഛായക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത'; കെ.പി സുധീരയുടെ സന്ദേശം പങ്കുവെച്ച് ബാലചന്ദ്രമേനോൻ

കുഞ്ചാക്കോ ബോബൻ ചിത്രം "ഒരു ദുരൂഹ സാഹചര്യത്തിൽ": ട്രെയ്‌ലർ പുറത്തിറങ്ങി, റിലീസ് ഏപ്രിൽ 15-ന്

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

SCROLL FOR NEXT