Gulf Stream

ഒമാനിലെ ദേശീയ മ്യൂസിയം സന്ദർശിച്ച് യുഎഇ രാഷ്ട്രപതി

രണ്ട് ദിവസത്തെ ഹൃസ്വ സന്ദർശനത്തിനായി ഒമാനിലെത്തിയ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒമാനിലെ ദേശീയ മ്യൂസിയം സന്ദർശിച്ചു. ഒമാനിലെ ജനങ്ങളുടെ കലാവൈദഗ്ധ്യത്തിന്‍റെ നേർകാഴ്ചയാണ് മ്യൂസിയമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്‍റെ സംസ്കാരസമ്പന്നതയും ചരിത്രവും മ്യൂസിയത്തില്‍ കാണാം, ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

റോയല്‍ ഒപേര ഹൗസിലൊരുക്കിയ കലാവിരുന്നിലും അദ്ദേഹം പങ്കെടുത്തു.റോയല്‍ ഒമാന്‍ സിംഫണി ഓർക്കസ്ട്രയുടെ പ്രകടനം ആസ്വദിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ട്വിറ്ററില്‍ അദ്ദേഹം പ്രതികരിച്ചു. കലാകാരന്മാർക്ക് അഭിനന്ദനമറിയിച്ച ഷെയ്ഖ് മുഹമ്മദ് മേഖലയിലെ സംഗീതത്തിനും സംസ്കാരത്തിനും രാജ്യം നല്‍കുന്ന സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്നും പറഞ്ഞു.

വിവിധ മേഖലകളില്‍ വിശാലമായ ചർച്ച നടത്തനാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഷെയ്ഖ് മുഹമ്മദ് ഒമാനിലെത്തിയത്. രാഷ്ട്രപതി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹം ഒമാനിലെത്തിയത്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി മസ്കറ്റിലെ അല്‍ ആലം കൊട്ടാരത്തില്‍ അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു.

സുഹാറില്‍ നിന്ന് അലൈനിലേക്കുളള യാത്രാ ദൈർഘ്യം 47 മിനിറ്റ്, നിർണായക ട്രെയിന്‍ പദ്ധതി പ്രഖ്യാപിച്ചു

റെയില്‍ മേഖലയില്‍ സഹകരിക്കാന്‍ ഒമാനും യുഎഇയും ധാരണ. ഇത്തിഹാദ് റെയില്‍വെയും ഒമാന്‍ റെയില്‍ വെയും തമ്മില്‍ 1.160 ബില്യൺ ഒമാൻ റിയാല്‍ (ഏകദേശം 3 ബില്യൺ യു.എസ് ഡോളർ) നിക്ഷേപത്തിനാണ് ധാരണയായിരിക്കുന്നത്. ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്തമായി കമ്പനി സ്ഥാപിച്ചായിരിക്കും പദ്ധതിയുടെ മുന്നോട്ടുളള പ്രവർത്തനം. സുഹാർ മുതൽ അബൂദബി വരെ 303 കി.മീ ദൂരത്തിലാണ് റെയിൽവേ പദ്ധതി നടപ്പിലാക്കുക. ഈ റൂട്ടിൽ മണിക്കൂറിൽ 200 കി.മീ വേഗതയിലാണ് യാത്രാ തീവണ്ടികള്‍ ഓടുക.. ചരക്കുവണ്ടികൾക്ക് 120 കി.മീറ്റർ വേഗതയായിരിക്കും. സുഹറിനും അബൂദബിക്കുമിടയിൽ 100 മിനിറ്റിന്‍റെ ദൈർഘ്യമാണുണ്ടാവുക.

സുഹാറില്‍ നിന്ന് അബുദബിയിലേക്ക് ഒരുമണിക്കൂർ 40 മിനിട്ടുകൾകൊണ്ട് എത്തിച്ചേരാവുന്ന രീതിയിലായിരിക്കും പദ്ധതി. അതേസമയം സൂഹാറില്‍ നിന്ന് അലൈനിലേക്ക് 47 മിനിറ്റുകൊണ്ട് എത്തിച്ചേരാം.വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 282,000 കണ്ടെയ്‌നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു. റെയില്‍ പാത വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുളള വിനോദസഞ്ചാര സാധ്യതകളും വർദ്ധിക്കുമെന്നാണ് വിലയിരുത്തല്‍

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

SCROLL FOR NEXT