സുരേഷ് ഗോപി നായകനാകുന്ന മലയാള ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് തമിഴ് നിർമ്മാതാവും ദുബായിലെ സംരംഭകനുമായ കണ്ണന്‍ രവി. മലയാള ചലച്ചിത്ര നിർമ്മാണമേഖലയില്‍ സജീവമാകാനാണ് തീരുമാനം. മൂന്ന് മലയാള ചിത്രങ്ങളുമായി ബന്ധപ്പെട്ട ചർച്ചകള്‍ അന്തിമഘട്ടത്തിലാണ്.സിബി സത്യരാജ് വില്ലന്‍ വേഷത്തിലെത്തുന്ന സിനിമ, രാജ് പ്രഭാവതി മേനോന്‍റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ഇതടക്കം ഈ വർഷം 15 ഓളം സിനിമകള്‍ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവയെ നായകനാക്കി നിധീഷ് സഹദേവ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'തലൈവർ തമ്പി തലൈമയിലി'ന്‍റെ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു കണ്ണന്‍ രവി.ദേര സിറ്റി സെന്‍ററില്‍ നടന്ന പരിപാടിയില്‍ നടന്‍ വൈശാഖും സിബി സത്യരാജും പങ്കെടുത്തു.