Gulf Stream

ഷാര്‍ജ പുസ്തക മേളയില്‍ ഇന്ന് ജയസൂര്യയെത്തും, നാളെ ഷാരൂഖ് ഖാനും

41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ നാളെ (വെള്ളിയാഴ്ച) ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അതിഥിയായി എത്തും. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പുസ്തക മേളയില്‍ ബാള്‍റൂമില്‍ സിനിമാപ്രേമികളുമായി സംസാരിക്കും. തന്‍റെ വായനാ- സിനിമാ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം ആരാധകരുമായി സംവദിക്കും.

മലയാളികളുടെ പ്രിയതാരം ജയസൂര്യ ഇന്ന് (വ്യഴാഴ്ച) വൈകീട്ട് എട്ട് മണിക്കാണ് ഷാർജ പുസ്തകോത്സവ വേദിയിലെ ബാള്‍ റൂമില്‍ ആരാധകരുമായി സംവദിക്കുക. സ്റ്റേജില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ ജീവിതയാത്രയെകുറിച്ചും അദ്ദേഹം ഓ‍ർമ്മകള്‍ പങ്കുവയ്ക്കും. സംവിധായകന്‍ പ്രജേഷ് സെന്നും ജയസൂര്യക്കൊപ്പമുണ്ടാകും . ജയസൂര്യയുടെ വെള്ളം എന്ന സിനിമയുടെ തിരക്കഥാ പുസ്തകം ഇന്ന് നടക്കുന്ന പരിപാടിയില്‍ ചര്‍ച്ചയാകും.

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് അക്തർ 13 ന് ആരാധകരുമായി സംവദിക്കാന്‍ പുസ്തകവേദിയിലെത്തും. വൈകുന്നേരം ഏഴുമണിക്കാണ് പരിപാടി.സാഹിത്യത്തോടും കവിതകളോടുമുളള സ്നേഹം അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കും

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

SCROLL FOR NEXT