രത്നങ്ങളെ കുറിച്ചുളള പുസ്തകം രത്നശാസ്ത്രത്തിന്‍റെ പ്രകാശനം ഷാഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ നവംബർ 9 ന് നടക്കും. കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി രത്നങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്ലാനെറ്ററി ജെമ്മോളജിസ്റ്റ് ഉണ്ണികൃഷ്ണൻ ശിവാസിന്‍റേതാണ് രത്നശാസ്ത്രമെന്ന പുസ്തകം.
അഞ്ചുവർഷങ്ങളെടുത്താണ് രത്ന ശാസ്ത്രം പൂർത്തിയാക്കിയതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രകൃതി ജന്യമായ കല്ലുകളുടെ ഉത്ഭവം, ഖനനം, സംഭരണം, സംസ്കരണം തുടങ്ങി ഉപഭോക്താക്കളുടെ കൈകളിൽ അവ എത്തുന്നത് വരെയുള്ള വഴികളും, വിശദാംശങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നു. ഷാർജ പുസ്തകോത്സവത്തിലെ ഏഴാം നമ്പർ ഹാളിലുള്ള റൈറ്റേഴ്‌സ് ഫോറത്തിൽ നവംബർ 9, ഞായറാഴ്ച ഉച്ചക്ക് 12.30 നാണ് “രത്ന ശാസ്ത്രം” പ്രകാശനം ചെയ്യുന്നത്. ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. കൈരളി ബുക്‌സാണ് പ്രസാധകർ.