Gulf Stream

ഈദുല്‍ ഫിത്‍ർ : ശമ്പളം മുന്‍കൂറായി നല്‍കണമെന്ന് ഷെയ്ഖ് മുഹമ്മദ്

ഈദുല്‍ ഫിത്റിനോട് അനുബന്ധിച്ച് ഫെഡറല്‍ സർക്കാ‍ർ ജീവനക്കാർക്ക് ശമ്പളം മുന്‍കൂറായി നല്‍കണമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അടുത്തമാസം നല്‍കേണ്ട ശമ്പളം ഈ മാസം 17 ന് മുന്‍പ് നല്‍കണമെന്നാണ് ഷെയ്ഖ് മുഹമ്മദിന്‍റെ നിർദ്ദേശം.

ഏപ്രില്‍ 21 നായിരിക്കും യുഎഇയില്‍ ഈദുല്‍ ഫിത്റെന്നാണ് ജ്യോതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഏപ്രില്‍ 20 മുതല്‍ 23 വരെയാണ് യുഎഇയിലെ അവധി. ഈദ് ദിനത്തോട് അനുബന്ധിച്ച് ഇതില്‍ മാറ്റങ്ങളുണ്ടായേക്കും.ഈദിന് ഒരുങ്ങാനും ഈദ് അവധി ദിനങ്ങള്‍ ആഘോഷിക്കാനുമായി ശമ്പളം മുന്‍കൂറായി നല്‍കണമെന്നാണ് ഷെയ്ഖ് മുഹമ്മദ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT