Walter Shintani
Gulf Stream

2021 ല്‍ ഷാർജയുടെ ആഭ്യന്തര ഉത്പാദനത്തില്‍ 4.8 ശതമാനം വർദ്ധനവ്

2021 ല്‍ ഷാർജയുടെ ആഭ്യന്തര ഉത്പാദനം 4.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. എമിറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് കമ്മ്യൂണിറ്റി ‍ഡെവലപ്മെന്‍റ് ഡിപാ‍ർട്മെന്‍റിന്‍റെ കണക്കുകള്‍ പ്രകാരം 2021 ല്‍ 130.5 ബില്ല്യണ്‍ ദിർഹത്തിന്‍റെ വളർച്ചയാണ് രേഫപ്പെടുത്തിയത്. 2020 ല്‍ ഇത് 124.6 ബില്ല്യണായിരുന്നു. എമിറേറ്റിന്‍റെ എണ്ണ ഇതര വ്യാപാരം നിക്ഷേപം എന്നിവയും ത്വരിത വളർച്ച രേഖപ്പെടുത്തി. ഷാർജയുടെ സാമ്പത്തിക വൈവിദ്ധ്യ വല്‍ക്കരണ നയങ്ങളും സമ്പ്രദായങ്ങളും മേഖലയക്ക് ഗുണകരമായെന്നും ഡിഎസ് സി ഡി വിലയിരുത്തുന്നു.

വിശദമായ സാമ്പത്തിക പഠനത്തെ അടിസ്ഥാനമാക്കിയാണ് 2021 ലെ മൊത്ത ആഭ്യന്തര വളർച്ച കണക്കാക്കുന്നത്. 2021 ല്‍ ഷാർജ അസാധാരണമായ വളർച്ച രേഖപ്പെടുത്തിയെന്നുളളത് എമിറേറ്റില്‍ നടപ്പിലാക്കിയ നടപടികളുടെ വിജയമായാണ് കാണുന്നതെന്ന് ഡി എസ് സി ഡി ചെയർമാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി പറ‍ഞ്ഞു.

23.8 ശതമാനമാണ് വ്യാപാരമേഖലയില്‍ രേഖപ്പെടുത്തിയ വളർച്ച, വ്യവസായ മേഖല 17 ശതമാനവും നിർമ്മാണ മേഖല 9.3 ശതമാനവും, റിയല്‍ എസ്റ്റേറ്റ് മേഖല 9 ശതമാനവും സർക്കാർ മേഖല 7.3 ശതമാനവും വളർച്ച രേഖപ്പെടുത്തി.

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

SCROLL FOR NEXT