Gulf Stream

തന്നെ കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകർ വാപ്പിച്ചിയെ ഓർമ്മിക്കുന്നതില്‍ സന്തോഷം ഷെയ്ന്‍ നിഗം

തന്‍റെ സിനിമകളെ കുറിച്ചും തന്നെ കുറിച്ചും സംസാരിക്കുമ്പോള്‍ വാപ്പച്ചിയെ കൂടി പ്രേക്ഷകർ ഓർമ്മിക്കുന്നതില്‍ സന്തോഷമെന്ന് ഷെയ്ന്‍ നിഗം. കഷ്ടപ്പാടിന്‍റെ കണക്ക് കേള്‍ക്ക് പറയാന്‍ താല്‍പര്യമില്ല, സിനിമ പ്രേക്ഷകനെ രസിപ്പിക്കണം. അതിന് പിന്നിലുളള കഷ്ടപ്പാട് പ്രേക്ഷകന് അറിയേണ്ട കാര്യമില്ലെന്നും അതുകൊണ്ടുതന്നെ അതെകുറിച്ച് പറയാന്‍ താല്‍പര്യമില്ലെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. ബള്‍ട്ടി സിനിമ സ്വപ്നമായിരുന്നു. നിരവധി പേരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ബള്‍ട്ടയെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.

‌ഷെയ്ന്‍ നിഗമുളളതുകൊണ്ടാണ് ബള്‍ട്ടി യാഥാർത്ഥ്യമായതെന്ന് നിര്‍മാതാവ് ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. ബള്‍ട്ടി റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.ഫാര്‍സ് ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണക്കാര്‍. താരദമ്പതികളായ ഭാഗ്യരാജ്- പൂര്‍ണ്ണിമ ജയറാം എന്നിവരുടെ മകന്‍ ശാന്തനു ഭാഗ്യരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ക്യാമറമാന്‍ അലക്‌സ് ജെ. പുളിക്കല്‍ എന്നിവരും പങ്കെടുത്തു.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT