Gulf Stream

ഗിന്നസ് റെക്കോർഡ് നേടി പൂക്കള്‍ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ

പൂക്കള്‍ കൊണ്ടൊരുക്കിയ സൗദി അറേബ്യയുടെ ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡില്‍ ഇടം പിടിച്ചു. 94 ആം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ലുലു പൂക്കള്‍ കൊണ്ട് ലോഗോ ഒരുക്കിയത്. ശില്പിയും കലാകാരനുമായ ഡാവിഞ്ചി സുരേഷിന്‍റെ നേത്രത്വത്തിലാണ് ലോഗോ ഒരുക്കിയത് ,125000 പുഷ്പങ്ങൾ കൊണ്ട് 94 സ്ക്വയർ മീറ്ററിലാണ് ലോഗോ ഒരുക്കിയത്. സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ഗവർണറേറ്റ്, മുൻസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ലുലു പ്രദർശനം ഒരുക്കിയിരുന്നത്.

ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദർശനമായിരുന്നു ഇത്. ജിദ്ദ റോഷൻ വാട്ടർഫ്രണ്ടിലെ പരിപാടിക്ക് സാക്ഷ്യംവഹിക്കാൻ നിരവധി ആളുകളും എത്തിയിരുന്നു. ഗിന്നസ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ എംബാലി മസെചബ എൻകോസ് ലുലു ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. മക്ക മേഖല പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ഡയറക്ടർ ജനറൽ അഹമ്മദ് അൽഖർനി ചടങ്ങിൽ മുഖ്യാതിഥിയായി.

സൗദി ദേശീയ ദിനാഘോഷ വേളയിൽ ഗിന്നസ് റെക്കോർഡിന് ലുലു അർഹരായതിൽ അതിയായ സന്തോഷമുണ്ടെന്നും സൗദി ഭരണനേതൃത്വം നൽകുന്ന പിന്തുണയിൽ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് സൗദി ഡയറക്‌ടർ ഷഹീം മുഹമ്മദ് പറഞ്ഞു. ലുലു പടിഞ്ഞാറൻ പ്രവിശ്യ റീജണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പരിപാടിക്ക് സാക്ഷ്യംവഹിക്കാനെത്തിയവർക്ക് വിവിധി ഗെയിമുകളിൽ ഭാഗമായി ഐഫോൺ, ഇയർപോഡ്, ടിവി, എക്സ്ക്ലൂസീവ് വാർഷിക ജിം മെമ്പർഷിപ്പ് തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാനും സാധിച്ചു. കംഫർട്ട് (യൂണിലിവർ), റോഷൻ, റോടാന എസ് എൻ തുട‌ങ്ങിയവരുമായി കൂടി സഹകരിച്ചാണ് ലുലു പ്രദർശനം ഒരുക്കിയത്.

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

തിരുത്തൽവാദിയുടെ സന്ദേ(ശ)ഹങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ആവേശപ്പൂരം; സല്‍മാന്‍ ഖാന്‍ കോഴിക്കോട്

മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും; മെഗാ കോംബോ തിരികെ എത്തുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റിനൊപ്പം

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

SCROLL FOR NEXT