Gulf Stream

സൗദി അറേബ്യയിലെത്തിയ ഇറാന്‍ വിദേശ കാര്യമന്ത്രിക്ക് ഊഷ്മള വരവേല്‍പ്

ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീർ അബ്ദുളളാഹിയാന് ഊഷ്മള വരവേല്‍പ്. രാജ്യത്തിന്‍റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ജിദ്ദയില്‍ അദ്ദേഹം കൂടികാഴ്ച നടത്തി. ഏഴ് വർഷത്തെ അകല്‍ച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കൂടികാഴ്ചയ്ക്ക് ജിദ്ദ അല്‍ സലാമ കൊട്ടാരത്തില്‍ അവസരമൊരുങ്ങിയത്. ടെഹ്റാന്‍ സന്ദർശിക്കാനുളള ക്ഷണം കിരീടാവകാശി സ്വീകരിച്ചുവെന്ന് അന്തർദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

വ്യാഴാഴ്ചയാണ് ഇറാന്‍ ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീർ അബ്ദുളളാഹിയാന്‍ സൗദി അറേബ്യയിലെത്തിയത്. വെളളിയാഴ്ച സൗദി കിരീടാവകാശിയുമായി കൂടികാഴ്ച നടത്തിയ ഹുസൈന്‍ അമീർ സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിക്കും ഇറാനിയൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയുടെ അനുമോദനവും ആശംസയും കൈമാറി.

സൗദി അറേബ്യയും ഇറാനും തമ്മിലുളള നയതന്ത്ര ബന്ധവും പരസ്പര സഹകരണത്തിനുളള ഭാവി അവസരങ്ങളും കൂടികാഴ്ചയില്‍ വിഷയമായി. പ്രാദേശിക അന്തർദേശീയ തലത്തിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ല, ഇറാനിയൻ വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്​ടാവ്​ ഡോ. അലി റിസ ഇനായത്തി, പ്രോ​ട്ടോക്കോൾ വിംഗ്​ ഡയറക്​ടർ ജനറൽ മുഹ്​സിൻ മുർത്വസൈ, റിയാദിലെ ഇറാനിയൻ എംബസി ഷാർഷെ ദഫെ ഹസൻ സാൻകര ബർകോനി എന്നിവരും കൂടികാഴ്ചയില്‍ പങ്കെടുത്തു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT