Gulf Stream

മെട്രോ തൂണുകള്‍ക്ക് അരികെ അനധികൃതമായി വാഹനം പാർക്ക് ചെയ്യല്‍, ക്യാംപെയിനുമായി അധികൃതർ

ദുബായ് മെട്രോ കടന്ന് പോകുന്ന തൂണുകള്‍ക്ക് മധ്യേയുളള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ അനധികൃതമായി പാർക്ക് ചെയ്യരുതെന്ന് ഓർമ്മിപ്പിച്ച് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി.ഇത്തരത്തിലുളള പ്രവണതകള്‍ നിരന്തരമായി ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് ബോധവല്‍ക്കരണ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണെന്ന് ആ‍ർടിഎ റെയില്‍ ഏജന്‍സി റെയില്‍ റൈറ്റ് ഓഫ് വെ ഡയറക്ടർ ഒസാമ അല്‍ സാഫി പറഞ്ഞു.

മെട്രോയുടെ 90 കിലോമീറ്റർ നീളമുളള സംരക്ഷിത മേഖലയിലാണ് ഫീല്‍ഡ് ക്യാംപെയിനുകള്‍ നടത്തുന്നത്. ഇതിനകം 400 ഓളം വാഹനഉടമകളെ ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി. ഒരു മണിക്കൂറിനപ്പുറവും മാറ്റാത്ത വാഹനങ്ങള്‍ അധികൃതർ പിടിച്ചെടുത്തു. ഇങ്ങനെ 17 വാഹനങ്ങളാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

അതോടൊപ്പം തന്നെ മള്‍ട്ടിലെവല്‍ പാർക്കിംഗില്‍ നിശ്ചിത സമയത്തിനപ്പുറം വാഹനങ്ങള്‍ പാർക്ക് ചെയ്യരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പാർക്കിംഗ് ടെർമിനലുകള്‍ ഉപയോഗിക്കുന്നതിനുളള വ്യവസ്ഥകള്‍ അനുസരിച്ചാവണം വാഹനം പാർക്ക് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മിൻമിനിയുടെ തിരിച്ചുവരവ്; ‘സ്പാ’യിലെ ആദ്യഗാനം

‘ഞാൻ സ്പെസിഫിക്കലി മുദ്രകൾ ഒന്നും ലാലേട്ടനോട് പറഞ്ഞ് കൊടുത്തിരുന്നില്ല’; പ്രകാശ് വർമ

'ഞാൻ ഒരു ഫാമിലി മാനായി പോയില്ലേ...'; ഒന്നിനൊന്ന് തകർപ്പൻ പെർഫോമൻസുമായി ജയറാമും കാളിദാസും, 'ആശകൾ ആയിരം' ട്രെയ്‌ലർ

ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്; വാഹന പ്രേമികളുടെ മനം കവര്‍ന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ഓട്ടോ എക്‌സ്‌പോ

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

SCROLL FOR NEXT