Gulf Stream

ദുബായില്‍ ഇ സ്കൂട്ടർ ഉപയോഗത്തില്‍ വർദ്ധനവ്

ദുബായ് എമിറേറ്റില്‍ ഇ സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോട്ട് അതോറിറ്റി.കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ 38,102 ഇ സ്കൂട്ടർ അനുമതികളാണ് നല്‍കിയത്. ഫിലീപ്പൈന്‍സ് സ്വദേശികളാണ് ഇ സ്കൂട്ടർ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍. ഇ സ്കൂട്ടർ ഉപയോഗിക്കുന്നതിനായുളള അനുമതി തേടാന്‍ ആർടിഎ ഓണ്‍ലൈനായി സൗകര്യമൊരുക്കിയിരുന്നു.

ഏപ്രില്‍ 28 മുതല്‍ ആർടിഎ വെബ്സൈറ്റിലൂടെ സൗജന്യമായിട്ടായിരുന്നു ഇ സ്കൂട്ടർ രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കാനുളള സൗകര്യം ഒരുക്കിയത്. ഇന്ത്യാക്കാരും പാകിസ്ഥാന്‍ സ്വദേശികളുമാണ് ഇ സ്കൂട്ടർ ഉപയോഗിക്കുന്നതില്‍ ഫീലിപ്പൈന്‍ സ്വദേശികള്‍ക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത്. ദുബായില്‍ 149 രാജ്യങ്ങളില്‍ നിന്നുളളവരാണ് ഇ സ്കൂട്ടർ ഉപയോഗിക്കുന്നതെന്നും ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എമിറേറ്റിനെ സൈക്കിള്‍ സൗഹൃദ നഗരമാക്കുകയെന്നുളള ഭരണാധികാരികളുടെ വീക്ഷണത്തിന് അനുസൃതമായാണ് ഇ സ്കൂട്ടർ പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടികള്‍ അധികൃതർ നടത്തുന്നത്. 16 വയസിന് മുകളിലുളളവർക്ക് ഇ സ്കൂട്ടർ സുരക്ഷിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആ‍ർടിഎ വെബ്സൈറ്റിലൂടെ നടത്തുന്ന ബോധവല്ക്കരണ പരിപാടി വിജയകരമായി പൂർത്തിയാക്കിയാല്‍ ലൈസന്‍സിനായി അപേക്ഷിക്കാം. ലൈസന്‍സ് ലഭിച്ചാല്‍ ഹെല്‍മെറ്റ് ഉള്‍പ്പടെയുളള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട് നിർദ്ദിഷ്ട പാതകളിലൂടെ ഇ സ്കൂട്ടർ ഓടിക്കാം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT