Gulf Stream

ബസ് ഡ്രൈവർമാർക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തി ദുബായ് ആ‍ർടിഎ

എമിറേറ്റിലെ ബസ് ഡ്രൈവർമാർക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തി ദുബായ് ആ‍ർടിഎ. ദുബായ് പോലീസിന്‍റെ സഹകരണത്തോടെ പൊതുഗതാഗത ഏജന്‍സിയിലെ 550 ബസ് ഡ്രൈവർമാർക്കാണ് ബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തിയത്. ദുബായിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അല്‍ അവീറിലെ ബസ് ‍ഡിപ്പോയില്‍ 5 ദിവസമായാണ് പരിശീലന പരിപാടി നടന്നത് .

ദുബായ് പോലീസും ആർടിഎയും തമ്മിലുളള സഹകരണത്തെആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ ഡ്രൈവേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ നബീൽ യൂസഫ് അൽ അലി പ്രശംസിച്ചു. ഇരു വിഭാഗങ്ങളുടെയും സംയോജിത പ്രവർത്തനങ്ങള്‍ അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് സഹായകരമായെന്നും അദ്ദേഹം വിലയിരുത്തി. ട്രാഫിക് സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ച് ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക, ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ഡ്രൈവർമാരുടെ അറിവും അവ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. റോഡുകളിലെ അടിയന്തര സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ചും, ഡ്രൈവിങ്ങിനിടെ ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള ഡ്രൈവർമാരുടെ കഴിവ് വർധിപ്പിക്കാനും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും പുതിയ ട്രാഫിക് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള കാലികമായ വിവരങ്ങൾ ഡ്രൈവർമാർക്ക് നല്‍കാനും പരിശീലന പരിപാടി സഹായകരമായി

Nabeel Al Ali,Bridadier Omar Bin Hammad

ദുബായിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഇരു കക്ഷികളുടെയും ശ്രമങ്ങളുടെ ഭാഗമാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായുള്ള ഈ സംയുക്ത പരിശീലനമെന്ന് അൽ റഫ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ ബിൻ ഹമ്മദ് പറഞ്ഞു. തുടർച്ചയായ ഇത്തരം പരിശീലനങ്ങള്‍ ഡ്രൈവിങ് നിയമങ്ങളെകുറിച്ചുളള അവബോധം വളർത്തുന്നതിന് സഹായകരമാകും. കൂടാതെ, ബസുകൾ ഓടിക്കുന്നതിലും യാത്രക്കാരെ സുരക്ഷിതമായി കയറ്റുന്നതിലും ഇറങ്ങുന്നതിലും, പെട്ടെന്നുള്ള സ്റ്റോപ്പുകൾ കൈകാര്യം ചെയ്യുന്നതിലും, വിവിധ റോഡ് അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിലും പരിശീലനം നല‍്കുന്നു. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടമുണ്ടാക്കുന്ന ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കുന്നതിനും ഇത്തരം ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മിൻമിനിയുടെ തിരിച്ചുവരവ്; ‘സ്പാ’യിലെ ആദ്യഗാനം

‘ഞാൻ സ്പെസിഫിക്കലി മുദ്രകൾ ഒന്നും ലാലേട്ടനോട് പറഞ്ഞ് കൊടുത്തിരുന്നില്ല’; പ്രകാശ് വർമ

'ഞാൻ ഒരു ഫാമിലി മാനായി പോയില്ലേ...'; ഒന്നിനൊന്ന് തകർപ്പൻ പെർഫോമൻസുമായി ജയറാമും കാളിദാസും, 'ആശകൾ ആയിരം' ട്രെയ്‌ലർ

ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്; വാഹന പ്രേമികളുടെ മനം കവര്‍ന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ഓട്ടോ എക്‌സ്‌പോ

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

SCROLL FOR NEXT