Mohamed.Zarandah
Gulf Stream

പുസ്തകങ്ങളിലെ ബന്ധങ്ങളെ സാഹിത്യപശ്ചാത്തലത്തില്‍ മനസിലാക്കണം: പ്രജക്ത കോലി

പുസ്തകങ്ങളിലെ ബന്ധങ്ങളെ സാഹിത്യപശ്ചാത്തലത്തില്‍ മനസിലാക്കണമെന്ന് എഴുത്തുകാരിയും അഭിനേതാവും യൂട്യൂബറുമായ പ്രജക്ത കോലി. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സംസാരിക്കുകയായിരുന്നു പ്രജക്ത. പുസ്തകങ്ങളിലെ ബന്ധങ്ങളെ, പലപ്പോഴും ആദർശവൽക്കരിച്ച ഒരു ബന്ധമായും വൈകാരിക ആവിഷ്കാരമായും അവതരിപ്പിക്കുമ്പോൾ, അത് യഥാർത്ഥ ജീവിതത്തിലേക്ക് എടുക്കരുതെന്നും അവർ പറഞ്ഞു.

ടൂ ഗുഡ് ടു ബി ട്രൂ എന്ന ആദ്യ നോവല്‍ ഇത്തവണത്തെ പുസ്തകോത്സവത്തിലുണ്ട്. നി്ങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്ന ബന്ധങ്ങളെ അത്തരത്തില്‍ തന്നെ കാണണം. കഥ സാങ്കൽപ്പികമായി നിലനിർത്തിക്കൊണ്ട് സ്വന്തം വ്യക്തിത്വത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളേണ്ടതെന്നുംകൂടുതല്‍ സമയം എഴുത്തിലേക്ക് തിരിയാന്‍ കോവിഡ് കാലം സഹായിച്ചുവെന്നും അവർ പറഞ്ഞു.

സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടനീളം 17 ദശലക്ഷത്തിലധികം ഫോളോവേഴ്സുളള പ്രജക്ത കോലി. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മിസ്‌മാച്ച്ഡ്, വരാനിരിക്കുന്ന ആമസോൺ പ്രൈം സീരീസായ അന്ധേര എന്നിവയിലും പ്രധാന വേഷത്തിലെത്തുന്നു.

ഷാ‍ർജ പുസ്തകമേള: പുസ്തകങ്ങള്‍ വാങ്ങാന്‍ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാ‍ർജ ഭരണാധികാരി

റെക്കോർഡ് നേട്ടത്തിൽ യൂണിയൻ കോപ്: മൂന്നാം പാദത്തിൽ 1.7 ബില്യൻ ദിർഹം മൊത്ത വരുമാനം

വാരാന്ത്യം; ഷാർജ പുസ്തകമേളയില്‍ തിരക്കേറും

ലോകരുചികളെ വരവേറ്റ് യുഎഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

മുഖ്യമന്ത്രി യുഎഇയിലെത്തി

SCROLL FOR NEXT