Gulf Stream

ഫിസിയോ കണക്ട് സംഗമം അബുദാബിയിൽ

യുഎഇയിലെ മലയാളി ഫിസിയോതെറാപ്പിസ്റ്റുകളുടെ കൂട്ടായ്മയായ ഫിസിയോ കണക്ട് യുഎഇയുടെ രണ്ടാമത് സംഗമമായ ഫിസിയോ കണക്ട് 2026 അബുദാബിയിലെ റോയൽ റോസ് ഹോട്ടലിൽ നടന്നു. യുഎഇയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി ഫിസിയോതെറാപ്പിസ്റ്റുകൾ പങ്കെടുത്ത സംഗമത്തിൽ ഏകദേശം 150 പേർ പങ്കെടുത്തു. കൂട്ടായ്മയുടെ ആദ്യ സംഗമം കഴിഞ്ഞ വർഷം ദുബായില്‍ നടന്നിരുന്നു.

മുഖ്യാതിഥിയായ ഐഎംഎ ജിസിസി എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർപേഴ്സൺ ഡോ. നതാഷ ബെനസീർ അവാർഡുകൾ വിതരണം ചെയ്തു. യുഎഇയിലെ വിവിധ ആശുപത്രികളിൽ മികവിന് അംഗീകാരം നേടിയവരെ ചടങ്ങിൽ ആദരിച്ചു.

തിരുവാതിരക്കളി, സ്കിറ്റ്, സംഘഗാനം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. കമ്മിറ്റി ചെയർമാൻ ഹാഫിസുൽ അസദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഷരീജ്, അശ്വിൻ, സെയ്നുൽ ആബിദ് എന്നിവർ സംസാരിച്ചു. ഹെന്ന നന്ദി പറഞ്ഞു.

ദുബായ് കെഎംസിസി ലീഡെക്‌സ് ഹൊറൈസൺ നവംബർ ഒന്നിന്

5,423 കിലോ ഇ-മാലിന്യം ശേഖരിച്ച് മാതൃകയായി നൂൽപ്പുഴ; ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത്

ഒറിജിനൽ ഓളം കൂട്ടി ‘ഞാൻ രാജാ’, ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു

ബ്രസീലില്‍ ചരിത്രവിജയം നേടിയ ഇടതുപക്ഷത്തിന്, മുന്നോട്ടുള്ള വഴി എളുപ്പമാകുമോ?

പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം; ‘ഹരിവരാസനം’ ജനുവരി 15 ന്

SCROLL FOR NEXT