Gulf Stream

'ന്നാ താന്‍ കേസ് കൊട്' ആവേശത്തോടെ സ്വീകരിച്ച് പ്രവാസികളും

റിലീസിനുമുന്‍പേ ഹിറ്റായ കുഞ്ചാക്കാബോബന്‍റെ 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന് യുഎഇയിലും ഗംഭീര സ്വീകരണം. വ്യാഴാഴ്ചയാണ് യുഎഇയിലെ വിവിധ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തത്. ദേര സിറ്റി സെന്‍ററിലെ വോക്സ് സിനിമാസില്‍ ഒരുക്കിയ പ്രത്യേക ഷോയ്ക്ക് സിനിമയിലെ താരങ്ങളെത്തിയത് ആവേശമായി. കുഞ്ചാക്കോ ബോബനും, ഗായത്രി ശങ്കറും, ചിത്രത്തിന്‍റെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുമാണ് ആരാധകർക്കൊപ്പം ചിത്രം കാണാനായി എത്തിയത്.

ഒരാഴ്ച വൈകിയാണ് സിനിമ യുഎഇയിലെത്തിയതെങ്കിലും ആവേശകരമായ സ്വീകരണമാണ് പ്രവാസികള്‍ സിനിമയ്ക്ക് നല്കിയതെന്ന് കുഞ്ചാക്കോബോബന്‍ പറഞ്ഞു.എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന, എല്ലാ അർത്ഥത്തിലും നല്ല സിനിമയാണ് ന്നാ താന്‍ കേസ് കൊട്. ഇത്തരം നല്ല സിനിമകള്‍ പ്രേക്ഷകർക്ക് നല്‍കാന്‍ ഇനിയും കട്ടയ്ക്ക് പണിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ പ്രേക്ഷകർ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഗായത്രി ശങ്കറും നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സന്തോഷ് ടി കുരുവിളയും പ്രതികരിച്ചു. ആരാധകർ ഏറ്റെടുത്ത ദേവദൂതർ ഡാന്‍സ് കളിച്ചാണ് കുഞ്ചാക്കോ ബോബനും ടീമും മടങ്ങിയത്.

നിറഞ്ഞ സദസ്സിലാണ് ദേര സിറ്റി സെന്‍ററില്‍ ഉള്‍പ്പടെയുളള യുഎഇയിലെ വിവിധ തിയറ്ററുകളില്‍ ചിത്രം പ്രദർശിപ്പിച്ചത്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സിനിമയുടെ സംവിധായകന്‍.ഫാർസ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT