Gulf Stream

മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദബിയില്‍, പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദബിയില്‍ കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തണമെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു.മലയാളികള്‍ ഉള്‍പ്പടെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന കരുതലിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഒമാന്‍,കുവൈത്ത് സന്ദർശനം പൂർത്തിയാക്കിയാണ് ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി യുഎഇയിലെത്തിയത്. ശനിയാഴ്ച വൈകീട്ട് കൈരളി ടിവിയുടെ രജത ജൂബിലി ആഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു. മുഖ്യമന്ത്രി ഇന്ന് വൈകീട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും. വൈകുന്നേരം ആറുമണിക്കാണ് പരിപാടി. വിവിധ മേഖലകളില്‍ നിന്നുളളവരുമായി മുഖ്യമന്ത്രി തിങ്കളാഴ്ച കൂടികാഴ്ച നടത്തും. അതിന് ശേഷം ഗള്‍ഫ് പര്യടനം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങും.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT