Gulf Stream

മലബാർ ഗോള്‍ഡിന്‍റെ അന്താരാഷ്ട്ര ഹബ് ദുബായില്‍ പ്രവ‍ർത്തനം ആരംഭിച്ചു

മലബാ‍ർ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ അന്താരാഷ്ട്ര ഹബ് ദുബായില്‍ പ്രവർത്തനം ആരംഭിച്ചു. ദുബായ് ദേര ഗോള്‍ഡ് സൂഖിലാണ് മലബാര്‍ ഇന്‍റര്‍നാഷനല്‍ ഹബ് തുറന്നത്. കാബിനറ്റ് അംഗവും യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ അബ്ദുല്ല ബിന്‍ തൂഖ് അല്‍ മർറിയാണ് ഹബിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

28,000 ചതുരശ്ര അടി വിസ്തീർണത്തില്‍ നാല് നിലകളിലായാണ് ഹബ് പ്രവർത്തിക്കുക. ​ ജി.സി.സി, യു.എസ്.എ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഹബ് ഉപകരിക്കും. മലബാർ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് 30 ആം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഹബ് തുറന്നതെന്നതും ശ്രദ്ധേയം.

ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ച പശ്ചാത്തലം വിപണിയ്ക്ക് ഗുണകരമായെന്ന് ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹ്​മദ് പറഞ്ഞു. സ്വ‍ർണ ഇറക്കുമതി വർദ്ധിച്ചു. വിഷന്‍ 2030’ ലക്ഷ്യത്തിന്‍റെ ചവിട്ടുപടിയായാണ് പുതിയ ഹബ്ബ്​ തുറന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

മലബാര്‍ ഇന്‍റര്‍നാഷനല്‍ ഹബ്ബിന്‍റെ ഉദ്ഘാടനം ചരിത്ര മുഹൂര്‍ത്തമാണെന്ന് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹ്​മദ് പറഞ്ഞു.മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാമും മറ്റ് പ്രമുഖരും സംബന്ധിച്ചു.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT