Gulf Stream

മിഥുന്‍ രമേഷിന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ച് പറയാറുണ്ട്: ലക്ഷ്മി മേനോന്‍

മിഥുന്‍ രമേഷിന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ച് പറയാറുണ്ടെന്ന് സോഷ്യല്‍മീഡിയ കണ്ടന്‍റ് ക്രിയേറ്ററും മിഥുന്‍റെ ഭാര്യയുമായ ലക്ഷ്മി മേനോന്‍. ക്യൂ ഗള്‍ഫ് സ്ട്രീമിന് നല്‍കിയ പോഡ്കാസ്റ്റിലാണ് ലക്ഷ്മിയുടെ പ്രതികരണം.

ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ

"മിഥുന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നത് എനിക്ക് വലിയ ടെന്‍ഷനാണ്. ഇമ്മ്യൂണിറ്റി കുറയുന്നതുകൊണ്ടാണ് ഇങ്ങനെയുളള അസുഖങ്ങള്‍ വരുന്നതെന്നാണ് എന്‍റെ പേടി. തുടർച്ചയായി യാത്രകള്‍ വരുമ്മപോള്‍ ഒന്ന് നിർത്തി റെസ്റ്റ് ചെയ്തിട്ട് വേണം പോകാനെന്ന് പറയാറുണ്ട്. അപ്പോള്‍ വീട്ടിലേക്ക് സമയം കൊടുക്കുന്നില്ലെന്ന് പറയാറുണ്ട്. അത് പറ്റില്ല, വീട്ടിലേക്ക് സമയം തരണം, ഇത് ക്യാന്‍സല്‍ ചെയ്തോളൂവെന്ന് പറയാറുണ്ട്. ആ 15 ദിവസം ഞങ്ങള്‍ നന്നായി വിഷമിച്ചു. കാരണം നമുക്ക് കാണാന്‍ പറ്റുകയാണ് ബുദ്ധിമുട്ട്. മുഖം കോടിയിരിക്കുകയാണല്ലോ, വെളളം ഡ്രിപ്പ് ചെയ്ത് പോകുന്നതെല്ലാം കാണാന്‍ പറ്റുകയാണല്ലോ. അത് ഭയങ്കരമായി വിഷമമുണ്ടാക്കി. നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഫിസിയോ തെറാപ്പി പഠിച്ചു, ഞാന്‍ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. പിന്നെ ദൈവത്തോട് പ്രാർത്ഥിക്കുകയെന്നതാണ്. "

വാലൻന്റൈൻസ് ഡേ സ്പെഷ്യൽ; ഭീഷ്മറിലെ ‘ഇത്തിരി പോന്നൊരു’ എന്ന ഗാനം പുറത്ത്

രണ്ടാം വരവ് വെറുതെയാകില്ല; ശ്രദ്ധ നേടി 'മോഹിനിയാട്ടം' ഫസ്റ്റ് ലുക്ക്

തൃശൂരില്‍ സുരേഷ് ഗോപി ഫാക്ടര്‍ ഇനി വര്‍ക്കാകുമോ? POLLPOINT

ആശ്വാസമേകാത്ത ആശ്രയം; എന്താണ് ട്രോമ ബോണ്ടിംഗ്? POLLPOINT

The Roar just got Louder; 'കാട്ടാളൻ' മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ടി സീരീസ്

SCROLL FOR NEXT