Gulf Stream

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലൂടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ വിനിയോഗത്തിലൂടെയും ശ്രദ്ധേയ നേട്ടം കൈവരിച്ച നെസ്റ്റോ ഗ്രൂപ്പിന് ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു. ഓഫിസ് പ്രവർത്തനങ്ങൾ പൂർണമായും പേപ്പർ രഹിതമാക്കി, എച്ച്ആർ, ഫിനാൻസ്, സ്റ്റോർ, ബാക്ക് ഓഫിസ് വിഭാഗങ്ങളിലാകെ 'കോണ്ടന്‍റ്‌വേഴ്സ് ഡോക്യുമെന്‍റ് മാനേജ്മെന്‍റ് സിസ്റ്റം' നടപ്പിലാക്കിയതിലൂടെ 3.3 കോടി രേഖകൾ ഡിജിറ്റൈസ് ചെയ്യുകയും കടലാസ്, പ്രിന്‍റിങ്, സംഭരണച്ചെലവ് എന്നിവയിൽ ഏകദേശം 80 ശതമാനം വരെ കുറവ് കൈവരിക്കുകയുമായിരുന്നു.

പരിസ്ഥിതി സംരക്ഷണവും ഡിജിറ്റൽ നവീകരണവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിൽ നെസ്റ്റോ റീട്ടെയിൽ മേഖലയ്ക്ക് മാതൃകയാണെന്ന് ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് ഗ്ലോബൽ ഡയറക്ടർ സെബി സിറിയക് പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്ന 'ഗ്രീൻ ഹോപ്പ്', സൗരോർജ്ജ അധിഷ്ഠിത 'ഗ്രീൻ വെയർഹൗസ്', പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്ന 'ഗ്രീൻ എമിറാത്' പദ്ധതി, ഇനാം ആപ്പ് വഴിയുള്ള ഡിജിറ്റൽ ബില്ലിങ് എന്നിവയും നെസ്റ്റോയുടെ സുസ്ഥിര വികസന സംരംഭങ്ങളുടെ ഭാഗമാണെന്ന് എച്ച്ആർ ആൻഡ് അഡ്മിൻ മാനേജർ എൻ.പി. ഷംസുദ്ദീൻ അറിയിച്ചു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT