Gulf Stream

ദുബായ് ജൈടെക്സിന് തുടക്കം

നാല്‍പത്തിനാലാമത് ജൈടെക്സിന് ദുബായില്‍ തുടക്കം.18 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് ജൈടെക്സ് നടക്കുന്നത്. ദുബായ് ഹാർബറും ഇത്തവണ ജൈടെക്സിന്‍റെ വേദിയാണ്. 16 വരെയാണ് ഇവിടെ പ്രദർശനമുണ്ടാവുക.

180 രാജ്യങ്ങളില്‍ നിന്നുളള 1,80,000 ത്തോളം പ്രദർശകർ ഇത്തവണയെത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സില്‍ കുറിച്ചു. സാങ്കേതികവിദ്യ പുരോഗമിക്കുകയാണ്, ദുബായ് അതിലും വേഗത്തില്‍ മാറുകയാണ്. ഈ മാറ്റത്തിനൊപ്പം നടക്കാന്‍ ലോകത്തിന് ആതിഥേയത്വമൊരുക്കുകയാണ് ദുബായ്.സ്റ്റാർട്ടപ്പുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്‌മാർട്ട് മൊബിലിറ്റി, സൈബർ സുരക്ഷ എന്നിവയുടെ പ്രത്യേക പ്രദർശനങ്ങളൊരുക്കുകയാണ് ജൈടെക്സെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ നാല്പതോളം എക്സിബിഷൻ ഹാളുകളിലായാണ് ജൈടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. 180 രാജ്യങ്ങളിൽ നിന്നായി 6500 കമ്പനികൾ പങ്കെടുക്കും.1800-ൽ പരം പ്രഭാഷകരും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, സൈബർ സെക്യൂരിറ്റി, മൊബിലിറ്റി, സസ്‌റ്റൈനബിൾ ടെക് തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കും.ക​ഴി​ഞ്ഞ വ​ർ​ഷം 170 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 5000 പ്ര​ദ​ർ​ശ​ക​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​ർ മേ​ള​യി​ലെ​ത്തി​യെ​ന്നാ​ണ്​ ക​ണ​ക്ക്. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം. .

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT