Gulf Stream

എക്സ്പോ സിറ്റി ദുബായ്: ഒക്ടോബറില്‍ തുറക്കും

ആറുമാസക്കാലം കാഴ്ചയുടെ നവവസന്തം തീർത്ത് എക്സ്പോ 2020 യ്ക്ക് മാർച്ചില്‍ തിരശീല വീഴുമ്പോള്‍ ദുബായ് പറഞ്ഞു, ഇത് അവസാനമല്ല, ആരംഭമാണ്. പരിസ്ഥിതി സൗഹൃദവും ആധുനിക സാങ്കേതികയും ഒരുമിക്കുന്ന എക്സ്പോ സിറ്റി ഒക്ടോബർ ഒന്നിന് തുറക്കും. ഇന്ത്യയടക്കമുളള 191 രാജ്യങ്ങള്‍ അതിഥികളായി എത്തിയ എക്സ്പോ 2020 ആരംഭിച്ച് ഒരു വർഷമാകുന്ന ദിവസമാണ് എക്സ്പോ സിറ്റിയുടെ വാതിലും തുറക്കുന്നത്.

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലെ കമ്പനികളെ ദുബായിലേക്ക് ക്ഷണിക്കുകയാണ് എക്സ്പോ സിറ്റി. ഇന്ത്യടക്കം 27 രാജ്യങ്ങളില്‍ നിന്നുളള 85 സ്റ്റാർട്ട് അപുകളാണ് ആദ്യഘട്ടത്തില്‍ എക്സ്പോ സിറ്റിലുളളത്. നവീന സാങ്കേതിക വിദ്യകളുടെയും പദ്ധതികളുടെയും അവസരങ്ങളുടെയും സ്മാർട് യുഗമാരംഭിക്കുകയാണ് എക്സ്പോ സിറ്റിയിലൂടെ.

എക്സ്പോ 2020 യിലെ സന്ദർശകരെ വിസ്മയിപ്പിച്ച അല്‍ വാസല്‍ പ്ലാസ, സ്കൈ ഗാർ‍ഡന്‍, ജലാശയങ്ങള്‍ എന്നിവയെല്ലാം എക്സോ സിറ്റിയില്‍ നിലനിർത്തിയിട്ടുണ്ട്. ആലിഫ്, മൊബിലിറ്റി, ടെറ, സസ്റ്റെയിനബിലിറ്റി പവലിയന്‍ എന്നിവയും കാാണം. ഓപ്പർച്യൂണിറ്റി പവലിയന്‍ എക്സ്പോ 2020 ദുബായ് മ്യൂസിയമായി മാറ്റി. വിമണ്‍സ് പവലിയന്‍ ,വിഷന്‍ പവലിയന്‍ എന്നിവയും മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.

യുഎഇ, സൗദി അറേബ്യ അതേപടി നിലനിർത്തുമ്പോള്‍ ഇന്ത്യ, പാകിസ്ഥാന്‍, മൊറൊക്കോ,ലക്സംബർഗ്,ഈജിപ്ത്,ഓസ്ട്രേലിയ പവലിയനുകള്‍ കൂടുതല്‍ മോടിയോടെ എക്സ്പോ സിറ്റിയില്‍ തലയുയർത്തി നില്‍ക്കും.

കാർ ഫ്രീ നഗരമാണ് എക്സ്പോ സിറ്റി. കാർബണ്‍ മലിനീകരണമില്ലാത്ത നഗരം. യാത്രയ്ക്കായി ബഗികള്‍ ഉപയോഗപ്പെടുത്താം. കാല്‍നട സൈക്കിള്‍ യാത്രകളാണ് പ്രോത്സാഹിപ്പിക്കുന്നത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്കും നിരോധനമുണ്ട്. മാളുകളും വിനോദ കേന്ദ്രങ്ങളും എക്സ്പോ സിറ്റിയില്‍ സജ്ജമാക്കിയിട്ടുണ്ട്. 10 കിലോമീറ്റർ സൈക്ലിംഗ് ട്രാക്ക്, 5 കിലോമീറ്റർ റണ്ണിംഗ് ട്രാക്ക്, 45,000 ചതുരശ്രമീറ്ററിലൊരുങ്ങിയ പാർക്കുകളും പൂന്തോട്ടങ്ങളും എക്സ്പോ സിറ്റിയിലുണ്ട്.

ലോകം ഒരു നഗരത്തിലേക്കെത്തുമ്പോള്‍ വൈവിധ്യ രുചിലോകവും എക്സ്പോ സിറ്റിയില്‍ പിറവിയെടുക്കുന്നു. ലോകത്തെ സകല രുചികളും ആസ്വദിക്കാനുളള അവസരവും എക്സ്പോ സിറ്റി നല്‍കും.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT