Gulf Stream

ഈദ് അവധി:വിസ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ

ഈദ് അല്‍ അദ അവധിദിനങ്ങളില്‍ വിസ സേവനങ്ങൾക്ക് ഭംഗമുണ്ടാവില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് . വിസ സേവനങ്ങള്‍ക്കായി സ്മാർട്ട്‌ ചാനലുകൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് വകുപ്പ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. http://smart.gdrfad.gov.ae വഴിയോ ജിഡിആർഎഫ് എ ദുബായ് സ്മാർട്ട്‌ സ്മാർട്ട് അപ്ലിക്കേഷൻ വഴിയോ സേവനങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.വകുപ്പിന്‍റെ ഒട്ടുമിക്ക സേവനങ്ങളും സ്മാർട്ട്‌ ചാനലിൽ നിലവിൽ ലഭ്യമാണ്

അല്‍ അവീറിലെ കസ്റ്റ്മർ ഹാപ്പിനെസ്സ് ക്ലിയറൻസ് ഡിപ്പാർട്ട്മെന്‍റ് ജൂലൈ 8 മുതൽ 11 തിയതി വരെ രാവിലെ 6 തൊട്ട് രാത്രി 10 വരെ ഉപഭോക്താക്കളെ സ്വീകരിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.അടിയന്തിര സേവനങ്ങൾക്ക് ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ലെ ജിഡിആര്‍എഫ്എ ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കും. ദുബായിലെ വിസാ സംബന്ധമായ ഏത് അന്വേഷണങ്ങള്‍ക്കും ടോൾ ഫ്രീ നമ്പറായ 800 5111 വിളിക്കണമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT