Gulf Stream

ഈദ് പ്രാ‍ർത്ഥന, കോവിഡ് മാനദണ്ഡം പ്രഖ്യാപിച്ച് അബുദബി

ഈദ് പ്രാർത്ഥനയോട് അനുബന്ധിച്ച് കോവിഡ് സുരക്ഷാ മുന്‍ കരുതലുകള്‍ പ്രഖ്യാപിച്ച് അബുദബി. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളില്‍ ഇളവ് നല‍്കിയിട്ടുണ്ടെങ്കിലും മാസ്ക് ഉള്‍പ്പടെയുളള കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നാണ് മുന്നറിയിപ്പ്

ഈദ് പൊതു പ്രാർത്ഥനയ്ക്ക് എത്തുന്നവർ

മാസ്ക് നിർബന്ധമാണ്.

60 വയസിന് മുകളിലുളളവർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുളളവർ, ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുളളവർ, 12 വയസിന് താഴെയുളള കുട്ടികള്‍, കോവിഡ് രോഗികളുമായി സമ്പർക്കത്തില്‍ വന്നവർ, പൊതു ഈദ് പ്രാർത്ഥനകള്‍ ഒഴിവാക്കണം.

പളളികളില്‍ പ്രാർത്ഥനയ്ക്ക് എത്തുന്നവർ

അംഗശുചീകരണം വീടുകളില്‍ നടത്തുന്നത് ഉത്തമം

പ്രാർത്ഥനയ്ക്ക് മുന്‍പും ശേഷവും കൈകള്‍ അണുനശീകരണം ചെയ്യണം.

പ്രാർത്ഥനയില്‍ ഒരു മീറ്റർ ശാരീരിക അകലം പാലിക്കണം.

പ്രാർത്ഥനയ്ക്കായുളള പരവതാനി കൊണ്ടുവരണം.

സാമൂഹിക പരിപാടിയ്ക്കുളള മാർഗനിർദ്ദേശങ്ങള്‍

ഈദ് പ്രാർത്ഥനയ്ക്ക് ശേഷം കൂട്ടുചേരലുകളും ഹസ്തദാനവും ഒഴിവാക്കണം.

വലിയ തരത്തിലുളള ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കണം, ആഘോഷങ്ങള്‍ അടുത്ത ബന്ധുക്കളിലും സുഹൃത്തുക്കളിലും ചുരുക്കുന്നത് ഉത്തമം

ഈദിയ്യ നല്‍കുന്നത് ഡിജിറ്റലായാല്‍ ഉത്തമം

പ്രായമായവരും ഗുരുതര അസുഖമുളളവരും പുറത്തുപോയുളള ആഘോഷങ്ങള്‍ ഒഴിവാക്കണം.

ഒരു മീറ്റർ ശാരീരിക അകലം പാലിക്കണം, മാസ്ക് ധരിക്കണം.

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

'ഒന്നൊന്നര ഫീൽ ഗുഡ് ഐറ്റം'; നിവിൻ-അജു ഫണ്ണുമായി 'സർവ്വം മായ' പുതിയ ഗാനം

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

SCROLL FOR NEXT