Gulf Stream

ഈദ് അല്‍ അദ, വിവിധ എമിറേറ്റുകളിലെ സൗജന്യ പാർക്കിംഗ് അറിയാം

ഈദ് അല്‍ അദയോട് അനുബന്ധിച്ച് അബുദബിയിലും പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചു. ജൂലൈ 8 മുതല്‍ ജൂലൈ 12 വരെയാണ് പാർക്കിംഗ് സൗജന്യമാക്കിയിരിക്കുന്നത്. ടോളും ഈടാക്കില്ല. പൊതുഗതാഗതസംവിധാനമായ ബസുകള്‍ സാധാരണ പോലെ പ്രവർത്തിക്കും. ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ പ്രവർത്തിക്കില്ല.

ഷാ‍ർജയിലും അജ്മാനിലും പാർക്കിംഗ് സൗജന്യമായിരിക്കും. ഷാർജയില്‍ ജൂലൈ 9 മുതല്‍ 11 വരെയാണ് സൗജന്യ പാർക്കിംഗ്. വെള്ളിയാഴ്ച ഷാർജയില്‍ പാർക്കിംഗ് സൗജന്യമാണ്. അതേസമയം ഏഴ് ദിവസവും പാർക്കിംഗിന് ഫീസ് ഈടാക്കുന്ന സോണുകളില്‍ ആനുകൂല്യം ലഭ്യമാവില്ല. നീല കളറിലുളള അടയാള ബോർഡുകളാണ് ഇതിന് ഉണ്ടാവുകഅജ്മാനിലും ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 വരെ പാർക്കിംഗിന് ഫീസ് ഈടാക്കില്ല.

ഈദ് അല്‍ അദ അവധിയോട് അനുബന്ധിച്ച് ദുബായില്‍ നാല് ദിവസം സൗജന്യ പാർക്കിംഗായിരിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് പാർക്കിംഗ് സൗജന്യമാക്കിയത്. മള്‍ട്ടി ലെവല്‍ പാർക്കിംഗിന് ഇത് ബാധകമല്ല.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT