Gulf Stream

വിമാനത്താവളത്തിലെ തിരക്ക് : ദുബായ് മെട്രോയില്‍ സൗജന്യയാത്ര, സേവനസമയദൈർഘ്യവും നീട്ടി

മധ്യവേനല്‍ അവധി ഈ വാരം അവസാനിക്കുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ തിരക്ക് മുന്നില്‍ കണ്ട് ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടി. ആഗസ്റ്റ് 27, 28 തിയതികളില്‍ പുലർച്ചെ 2 മണിവരെ മെട്രോ സേവനം ലഭ്യമാകും. ദുബായ് മെട്രോ ടെർമിനല്‍ 3 ല്‍ നിന്ന് സെന്‍റർ പോയിന്‍റ് ഭാഗത്തേക്ക് ഈ മണിക്കൂറില്‍ യാത്ര സൗജന്യമായിരിക്കും. അവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ യാത്രാക്കാരുടെ തിരക്ക് കണക്കിലെടുത്താണ് നടപടിയെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് സ്കൂളുകള്‍ ഈ മാസം 29 ന് തുറക്കുകകയാണ്. അതുകൊണ്ടുതന്നെ അവധിക്കാലയാത്രയിലായിരുന്ന കുടുംബങ്ങളടക്കമുളളവർ ഈ വാരത്തോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഇത് മുന്നില്‍ കണ്ടുകൊണ്ട് തിരക്ക് കുറച്ച് യാത്ര സുഗമമാക്കാനുളള നടപടികളിലേക്ക് കടക്കുകയാണ് അധികൃതരും.

മിൻമിനിയുടെ തിരിച്ചുവരവ്; ‘സ്പാ’യിലെ ആദ്യഗാനം

‘ഞാൻ സ്പെസിഫിക്കലി മുദ്രകൾ ഒന്നും ലാലേട്ടനോട് പറഞ്ഞ് കൊടുത്തിരുന്നില്ല’; പ്രകാശ് വർമ

'ഞാൻ ഒരു ഫാമിലി മാനായി പോയില്ലേ...'; ഒന്നിനൊന്ന് തകർപ്പൻ പെർഫോമൻസുമായി ജയറാമും കാളിദാസും, 'ആശകൾ ആയിരം' ട്രെയ്‌ലർ

ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്; വാഹന പ്രേമികളുടെ മനം കവര്‍ന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ഓട്ടോ എക്‌സ്‌പോ

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

SCROLL FOR NEXT