Gulf Stream

അന്താരാഷ്ട്ര ആയുഷ് സമ്മേളനം ജനുവരിയില്‍ ദുബായില്‍ നടക്കും

അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദര്‍ശനവും അടുത്തവര്‍ഷം ജനുവരി 13 മുതല്‍ 15 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കും. ആയുഷ് മന്ത്രാലയം, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവയുടെ പിന്തുണയോടെ സയന്‍സ് ഇന്ത്യ ഫോറം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയുഷ് സമ്മേളനത്തിന്‍റെ രണ്ടാം പതിപ്പാണ് ഇത്തവണത്തേത്. ദില്ലിയിലെ ആയുഷ് മന്ത്രാലയത്തിന്‍റെയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെയും സഹകരണത്തോടെയാണ് അന്താരാഷ്ട്ര ആയുഷ് സമ്മേളനം സംഘടിപ്പിക്കുന്നത്. വേൾഡ് ആയുർവേദ ഫൗണ്ടേഷൻ , ഗ്ലോബൽ ഹോമിയോപ്പതിക് ഫൗണ്ടേഷൻ, എമിറേറ്റ്സ് ആയുർവേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ , കൂടാതെ അമേരിക്ക, ഓസ്‌ട്രേലിയ, ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആയുഷ് സംഘടനകളും ഇതിന്‍റെ ഭാഗമാകും മാറാരോഗങ്ങള്‍ക്ക് ആയുഷിലൂടെ പ്രതിരോധം എന്ന പ്രമേയത്തിലൂന്നിയാണ് സമ്മേളനം നടക്കുക.

35 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 1200 ലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ 74 പ്രത്യേക പ്രഭാഷണങ്ങളുണ്ടാകും. ഇന്ത്യ, യു.എസ്.എ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയുഷ് സംവിധാനത്തിലെ നയരൂപകര്‍ത്താക്കളും പ്രമുഖ വ്യക്തികളും വിദഗ്ധരും പങ്കെടുക്കും. വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍, ഗ്ലോബല്‍ ഹോമിയോപ്പതിക് ഫൗണ്ടേഷന്‍, എമിറേറ്റ്‌സ് ആയുര്‍വേദ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ എന്നിവകൂടാതെ അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ ആയുഷ് സംഘടനകളും സയന്‍സ് ഇന്ത്യ ഫോറവുമായി സഹകരിക്കുന്നുണ്ട്. ആയുഷ് ഫാർമ, എഫ്എംസിജി ഉൽപന്നങ്ങൾ, ആയുഷ് സേവന ദാതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ഓർഗാനിക് ഉൽപന്നങ്ങൾ, ആയുഷ് ഉപകരണങ്ങൾ, ആയുഷ് സംവിധാനങ്ങൾ എന്നിവയുടെ പ്രദർശനം എന്നിവയുമുണ്ടാകും. പ്രവേശനം സൗജന്യമാണ്.

ആയുഷ് സംവിധാനങ്ങളെക്കുറിച്ചറിയാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക പരിപാടികള്‍ നടക്കും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ സയന്‍സ് ഇന്ത്യാ ഫോറം രക്ഷാധികാരി സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, ദുബായ് യൂണിവേഴ്‌സിറ്റി പ്രസിഡന്‍റും സി.ഇ.ഒയുമായ ഡോ.ഈസ ബസ്തകി, വിജ്ഞാന്‍ ഭാരതി ദേശീയ സെക്രട്ടറി പ്രവീണ്‍ രാംദാസ് (ഡല്‍ഹി), സയന്‍സ് ഇന്ത്യ ഫോറം പ്രസിഡന്‍റ് ഡോ.സതീഷ് കൃഷ്ണന്‍, ആയുഷ് സംഘാടക സമിതി ഉപാധ്യക്ഷ ഡോ.ശ്രീലേഖാ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT