Gulf Stream

സ്കൂളുകള്‍ തുറക്കുന്നു, ബസുകള്‍ സജ്ജമാക്കി ദുബായ് ട്രാന്‍സ്പോർട്ട് കോർപ്പറേഷന്‍

മധ്യവേനല്‍ അവധികഴിഞ്ഞ് സ്കൂളുകള്‍ തുറക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍ ബസുകളുടെ സേവനം മികച്ചതാക്കാന്‍ സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയിലെ ദുബായ് ടാക്സി കോർപ്പറേഷന്‍. ദുബായില്‍ ഉടനീളമുളള 24,000 ലധികം വിദ്യാർത്ഥികള്‍ക്ക് അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതവും സുഗമവുമായ സേവനം ഉറപ്പുവരുത്തുകയെന്നുളളത് ലക്ഷ്യമിട്ട് സ്കൂള്‍ ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

യാത്രയ്ക്കിടെ കുഞ്ഞുങ്ങള്‍ ഉറങ്ങിപ്പോയി ബസുകളില്‍ കുടുങ്ങുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും യാത്രകള്‍ക്ക് ശേഷം വിദ്യാർത്ഥിയും ബസില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും നിരീക്ഷണക്യാമറകളും സെന്‍സറുകളും ഉള്‍പ്പടെയുളള സംവിധാനങ്ങളും സ്കൂള്‍ ബസുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ കണ്‍ട്രോണ്‍ സെന്‍ററില്‍ അറിയിപ്പ് ലഭിക്കുന്നതിനും സംവിധാനമുണ്ട്.

ജിപിഎസ് നിരീക്ഷണമുളളതിനാല്‍ വിദ്യാർത്ഥികൾ ബസ് കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള സ്ഥലങ്ങൾ എന്നിവയുമായി സമന്വയിപ്പിച്ച അടിയന്തര അറിയിപ്പ് സംവിധാനങ്ങളും , ആ‍ർഎഫ്ഐഡി സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയൽ സംവിധാനവും ബസുകളിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഡിടിസി ഉറപ്പുവരുത്തുന്നു.തീപിടുത്തമുണ്ടായാല്‍ തീ അണയ്ക്കുന്നതിനുളള അഗ്നിശമന സംവിധാനവും ഏ‍ർപ്പെടുത്തിയിട്ടുണ്ട്.

ബസുകളിലെ ഡ്രൈവർമാരും മറ്റ് ജീവനക്കാരും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ ഉത്തരവാദിത്തത്തോടെ പെരുമാറുന്നുവെന്ന് ഉറപ്പിക്കാന്‍ അവർക്ക് പരിശീലനം നല്‍കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടാം, പ്രഥമ ശുശ്രൂഷ നല്‍കുന്നത്, മറ്റ് സേവനങ്ങള്‍ എന്നിവയെ കുറിച്ചും പരിശീലനം നല്‍കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രക്ഷിതാക്കൾക്കും ഡിടിസിയുടെ വെബ്സൈറ്റ് വഴിയും "ഡിടിസി സ്കൂൾ ബസ്" ആപ്പ് വഴിയും വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യാനും അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും കഴിയുന്ന സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT