Gulf Stream

അബ്ദുള്‍ ഗഫൂറിന്‍റെ തോളില്‍ കൈയ്യിട്ട് ഷെയ്ഖ് ഹംദാന്‍, ഡെലിവറി ജീവനക്കാരനുമായി കൂടികാഴ്ച നടത്തി ദുബായ് കിരീടാവകാശി

വീഡിയോയിലൂടെ താരമായ ഡെലിവറി ജീവനക്കാരനുമായി കൂടികാഴ്ച നടത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. പാകിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഗഫൂറിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഹംദാന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

അബ്ദുള്‍ ഗഫൂറിനെ കണ്ടു, പിന്തുടരേണ്ട ശരിയായ മാതൃകയെന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ഹംദാന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ദുബായിലെ റോഡിലെ ട്രാഫിക് സിഗ്നനില്‍ നില്‍ക്കുന്ന ഡെലിവറി ജീവനക്കാരനായ അബ്ദുള്‍ ഗഫൂർ സിഗ്നല്‍ ലൈറ്റ് ചുവപ്പ് മാറി പച്ചയാകുന്ന നിമിഷനേരം കൊണ്ട് റോഡിലെ തടസമായി വീണുകിടക്കുന്ന സിമന്‍റ് കട്ടകള്‍ റോഡരികിലേക്ക് നീക്കിവച്ച് സിഗ്നലില്‍ നിർത്തിയിട്ടിരിക്കുന്ന തന്‍റെ ഡെലിവറി ബൈക്കിനടുത്തേക്ക് ഓടിയെത്തി ബൈക്കോടിച്ച് പോകുന്നു. സമൂഹമാധ്യമത്തില്‍ തംരംഗമായ ആ വീഡിയോയ്ക്ക് പിന്നാലെ ഇതാരാണെന്ന് അന്വേഷിച്ച് ദുബായ് കിരീടാവകാശി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു.മണിക്കൂറുകള്‍ക്കകം അത് അബ്ദുള്‍ ഗഫൂറാണെന്ന് തിരിച്ചറിഞ്ഞ ഹംദാന്‍ യുകെ യില്‍ തിരികെയെത്തിയാലുടനെ കാണാനമെന്ന് അബ്ദുള്‍ ഗഫൂറിനോട് ടെലഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് അബ്ദുള്‍ ഗഫൂറിനെ ഹംദാന്‍ കണ്ടത്.

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT