Gulf Stream

ദുബായ് കെഎംസിസി ലീഡെക്‌സ് ഹൊറൈസൺ നവംബർ ഒന്നിന്

ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ലീഡെക്‌സ് ഹൊറൈസൺ 2026’ ഡെലിഗേറ്റ് സമ്മിറ്റും നാഷനൽ കോൺഫറൻസും നവംബർ ഒന്നിന് ദുബായ് അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഹാളിൽ (പി.എ. ഇബ്രാഹിം ഹാജി സ്ക്വയർ) നടക്കും. രാവിലെ എട്ടിന് ഡെലിഗേറ്റ് സമ്മിറ്റും വൈകിട്ട് ആറിന് നാഷനൽ കോൺഫറൻസും പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച നിസാർ തളങ്കര, ഡോ. അബൂബക്കർ കുറ്റിക്കോൽ, പി.എ. സൽമാൻ ഇബ്രാഹിം, ബഷീർ കിന്നിംഗാർ എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. മുസ്‌ലിം ലീഗ് നേതാക്കൾക്കും കാസർകോട് ജില്ലയിൽനിന്നുള്ള യുഡിഎഫ് എംഎൽഎമാരായ കല്ലട്ര മാഹിൻ, എ.കെ.എം. അഷ്‌റഫ്, സന്ദീപ് വാര്യർ എന്നിവർക്കും സ്വീകരണം നൽകും.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600ലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന ഡെലിഗേറ്റ് സമ്മിറ്റിൽ നേതൃപാടവം വളർത്താനും സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുമായി നാല് പരിശീലന സെഷനുകളുണ്ടാകും. ഡോ. റഷീദ് ഗസാലി, അഡ്വ. ഓണംപള്ളി മുഹമ്മദ് ഫൈസി, പി.എം.എ. ഗഫൂർ, ഷരീഫ് കുറ്റൂർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. അറബ് പ്രമുഖർ, സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ, വ്യവസായ പ്രമുഖർ, മുസ്‌ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

5,423 കിലോ ഇ-മാലിന്യം ശേഖരിച്ച് മാതൃകയായി നൂൽപ്പുഴ; ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത്

ഒറിജിനൽ ഓളം കൂട്ടി ‘ഞാൻ രാജാ’, ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു

ബ്രസീലില്‍ ചരിത്രവിജയം നേടിയ ഇടതുപക്ഷത്തിന്, മുന്നോട്ടുള്ള വഴി എളുപ്പമാകുമോ?

പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം; ‘ഹരിവരാസനം’ ജനുവരി 15 ന്

ലൂക്കാ ചുപ്പി കണ്ടിട്ട് രാജു വന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു 'എന്ത് സിനിമയാടാ, എന്ത് രസമായിട്ടാ നീ ചെയ്തത്' എന്ന്: ജയസൂര്യ

SCROLL FOR NEXT