യാത്രകളില്‍ കുടുംബത്തെ കൂടെ കൂട്ടാത്തതെന്താണെന്നതാണ് താന്‍ ആവർത്തിച്ചുകേട്ടിട്ടുളള ചോദ്യമെന്ന് ഡോക്ടറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ഡോ സൗമ്യസരിന്‍. 2021 മുതലാണ് യാത്രകള്‍ ചെയ്യാന്‍ തുടങ്ങിയതെന്ന്ഷാർജയില്‍ ജോലി ചെയ്യുന്ന സൗമ്യ വരുമാനത്തിന്‍റെ വലിയ പങ്ക് യാത്രകള്‍ക്കായി മാറ്റിവയ്ക്കുന്നു. 2025 ല്‍ 12 രാജ്യങ്ങള്‍ കണ്ടു, ഇതുവരെ 50 രാജ്യങ്ങളില്‍ യാത്ര ചെയ്തു. പി സരിന്‍റെ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സൈബർ ആക്രമണങ്ങള്‍ നേരിട്ടപ്പോഴും നിലപാടില്‍ ഉറച്ചുനിന്നു. സമകാലീനരാഷ്ട്രീയ വിഷയങ്ങളില്‍ തന്‍റെ നിലപാട് വ്യക്തമാക്കുന്നു സൗമ്യ, ക്യൂ ഗള്‍ഫ് സ്ട്രീം പോഡ്കാസ്റ്റില്‍