Gulf Stream

മുഖ്യമന്ത്രി എത്തില്ല,ദുബായിലെ പൗരസ്വീകരണം മാറ്റിവച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനം മാറ്റിവച്ചു. ഇതേ തുടർന്ന് മെയ് 10 ന് ദുബായില്‍ നടക്കേണ്ടിയിരുന്ന പൊതു സ്വീകരണം മാറ്റിയതായി സംഘാടകർ അറിയിച്ചു.

മെയ് ഏഴിന് നടക്കുന്ന യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്‍റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. മെയ് 11 വരെയായിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്. ദുബായിലും അബുദബിയിലുമായി പൗരസ്വീകരണവും ഒരുക്കിയിരുന്നു.

കേന്ദ്രസർക്കാരിന്‍റെ അനുമതി ലഭിക്കാത്തതാണ് യാത്ര മാറ്റിവയ്ക്കാന്‍ ഇടയാക്കിയത്. മെയ് 10 ന് ദുബായ് അല്‍ നാസർ ലെഷർ ലാന്‍റില്‍ വന്‍ പൗരസ്വീകരണമാണ് ഒരുക്കിയിരുന്നത്. പുതുക്കിയ തിയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കുമെന്ന് സംഘാടകർ വാർത്താകുറിപ്പില്‍ വിശദീകരിച്ചു.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT