Gulf Stream

പ്രവാസി വോട്ടിനായുളള തിരിച്ചറിയല്‍ കാര്‍ഡ്: പ്രവര്‍ത്തനമാരംഭിച്ചതായി ഭാരതീയ പ്രവാസി ഫെഡറേഷന്‍

പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട് ഭാരതീയ പ്രവാസി ഫെഡറേഷന്‍ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് അര്‍ഹര്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചതായി ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു കോടി പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ അപേക്ഷാ ഫോറം ഭാരതീയ പ്രവാസി ഫെഡറേഷന്‍ അച്ചടിച്ച് വിതരണം ചെയ്യും. അപേക്ഷാ ഫോറം പൂരിപ്പിച്ച് അയക്കാന്‍ ഹെല്‍പ് ഡെസ്‌കുകളും ആരംഭിക്കും.

'ഡിജിറ്റല്‍ ഇന്ത്യ'യുടെ ഭാഗമായി 'പവര്‍ റ്റു എംപവര്‍' എന്നത് 'പവര്‍ റ്റു എന്‍ആര്‍ഐ വോട്ടി'ലേക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് കക്ഷി രാഷ്ട്രീയ ഭേദമെന്യേ ലോകത്തിലെ മുഴുവന്‍ പ്രവാസികളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും അനിവാര്യമാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള നടപടികളുടെ ആദ്യ ചുവടുവെപ്പാണ് തിരിച്ചറിയല്‍ രേഖ. 30ദശലക്ഷം വരുന്ന പ്രവാസികള്‍ക്ക് ഇക്കാലമത്രയും സമ്മതിദാനാവകാശം വിനിയോഗിക്കാനായിട്ടില്ല.വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ അതിന് മാറ്റം വരാന്‍ പ്രവാസ സമൂഹം ഒറ്റക്കെട്ടായി നിന്ന് ശക്തമായ കാമ്പയിന്‍ നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് മാത്രമായി ഒരു എന്‍ആര്‍ഐ ബാങ്ക് തുടങ്ങണമെന്നും, ആവശ്യക്കാരേറുമ്പോള്‍ വിമാന കമ്പനികള്‍ പത്തിരട്ടി വരെ നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സര്‍വീസുകള്‍ കൂട്ടിയും വിമാന കമ്പനികളുടെ എണ്ണം വര്‍ധിപ്പിച്ചും നിരക്ക് കുറക്കാവുന്നതാണെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.ഡിസംബറില്‍ സര്‍വീസ് തുടങ്ങുമെന്ന് പറഞ്ഞുകേള്‍ക്കുന്ന കപ്പല്‍ സര്‍വീസിന് സംഘടന പിന്തുണ നല്‍കുമെന്നും സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്നും സാരഥികള്‍ അഭിപ്രായപ്പെട്ടു.ഭാരതീയ പ്രവാസി ഫെഡറേഷന്‍ പ്രസിഡന്‍റ് തോമസ് കോയാട്ട്, സെക്രട്ടറി സജി ചെറിയാന്‍, കെ.കെ ശിഹാബ്, ജോര്‍ജ് നൈനാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. അജിത് കണ്ടല്ലൂര്‍, പ്രിയങ്ക സതീഷ് മനു എന്നിവരും സന്നിഹിതരായിരുന്നു.

ലാലേട്ടന്റെ കൂടെ ഫൈറ്റ് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല, നമ്മുടെ ദേഹത്ത് അടി കൊള്ളില്ലെന്ന് അറിയാം: കലാഭവൻ ഷാജോൺ

എൻഡ് ടൈറ്റിൽസ് കഴിയും വരെ ഒരാൾ പോലും തിയറ്ററിൽ നിന്ന് എഴുന്നേറ്റ് പോയില്ല, ദേവദൂതൻ റീ റിലീസ് അത്ഭുതപ്പെടുത്തി: സന്തോഷ് തുണ്ടിയിൽ

അമർ അക്ബർ അന്തോണിയിലേക്ക് ആദ്യം വിളിക്കുന്നത് സാജു നവോദയ അവതരിപ്പിച്ച കഥാപാത്രത്തിനായി: കലാഭവൻ ഷാജോൺ

ഹൊറർ മീറ്റ്‌സ് കോമഡി; കയ്യടി നേടി മഹാരാജ ഹോസ്റ്റൽ

ശിക്കാരി ശംഭു x ജമ്പൻ; 'പ്ലൂട്ടോ' യിൽ Funtastic ലുക്കിൽ അജു വർഗീസ്

SCROLL FOR NEXT