King Ready to rule; മാസ് അപ്പീലിൽ ഷാരൂഖ്, കിങ് പുതിയ പോസ്റ്റർ

King Ready to rule; മാസ് അപ്പീലിൽ ഷാരൂഖ്, കിങ് പുതിയ പോസ്റ്റർ
Published on: 

ഷാരൂഖ് ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ‘കിങ്’ പുതിയ പോസ്റ്റർ എത്തി. ചുണ്ടുകൾക്കിടയിൽ ഒരു റോസാപ്പൂവും കടിച്ച് പിടിച്ചുകൊണ്ടുള്ള നടന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ലിക്സ് പിക്‌ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.

‘പത്താന്’ ശേഷം സിദ്ധാർഥ് ആനന്ദും ഷാരൂഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കിങ്’. 1994-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക് ‘ലിയോൺ: ദി പ്രൊഫഷണൽ’ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിങ് ഒരുക്കുന്നത് എന്ന റിപ്പോർട്ടുകളുണ്ട്. താരത്തിന്റെ മകൾ സുഹാനാ ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. കേരള പി ആർ ആന്‍ഡ് മാർക്കറ്റിങ് - പപ്പറ്റ് മീഡിയ.

logo
The Cue
www.thecue.in