പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന കുന്നംകുളം പെരുന്നാള്‍ രണ്ടാം പതിപ്പ് നടന്‍ ആസിഫലി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഒന്നിന് ഖിസൈസ് അമിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പെരുന്നാളാഘോഷത്തില്‍, വിനീത് ശ്രീനിവാന്‍, സ്റ്റീഫന്‍ ദേവസി, ഐ.എം വിജയന്‍, ബി.കെ ഹരിനാരായണന്‍ തുടങ്ങിയവരും പങ്കെടുക്കും.
ഉച്ചക്ക് 12 മണിയോടെ പെരുന്നാള്‍ കൊടികയറും. മേളങ്ങളുടെ അകമ്പടിയോടെ ഗജസംഗമം, പെരുന്നാള്‍ തലേക്കെട്ട് വെക്കല്‍, മോഹനന്‍ വാരിയരുടെ നേതൃത്വത്തില്‍ 51 കലാകാരന്‍മാരുടെ ചെണ്ട മേളം, ശിങ്കാരിമേളം, കൊട്ടിക്കയറ്റം ഇതിനുപുറമെ വൈകുന്നേരം വിനീത് ശ്രീനിവാസന്‍ ഷോ, സ്റ്റീഫന്‍ ദേവസ്സി ഷോ, സ്റ്റീഫന്‍ ദേവസ്സി സ്ഫടികം ഫ്യൂഷന്‍, സ്ഫടികം രാഗദീപം ഫ്യൂഷന്‍, രാഗദീപം ബാന്‍ഡ്‌സെറ്റ് എന്നിവയും രാത്രി പത്തര മുതല്‍ ജെന്‍സി ഡിജെയുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ കുന്നംകുളം പെരുന്നാള്‍ പ്രസിഡന്‍റ് ഷാജു സൈമണ്‍, കണ്‍വീനര്‍മാരായ സരിന്‍ ചീരന്‍, റോഷന്‍ സത്യന്‍, പബ്ലിക് റിലേഷന്‍ കോര്‍ഡിനേറ്റര്‍ ബ്യൂട്ടി പ്രസാദ്, ഹൈ സ്റ്റേജ് ഇവന്റ്‌സ് ഡയറക്ടര്‍ സോനു ഷാജു, സ്‌പോണ്‍സര്‍ഷിപ് കോര്‍ഡിനേറ്റര്‍ സിലിന്‍ സൈമണ്‍, മീഡിയ കോര്‍ഡിനേറ്റര്‍ ജിജോ രാജ് എന്നിവര്‍ പങ്കെടുത്തു.